Image

റീ റിലീസിലും തരംഗമാകാൻ ബാഹുബലി

Published on 28 October, 2025
റീ റിലീസിലും തരംഗമാകാൻ ബാഹുബലി

ഇന്ത്യൻ സിനിമയിലെ വിസ്മയമായ ‘ബാഹുബലി’ ഫ്രാഞ്ചൈസി റീ റിലീസിന് ഒരുങ്ങുകയാണ്. ആദ്യഭാഗമായ ‘ബാഹുബലി: ദി ബിഗിനിംഗ്’ പുറത്തിറങ്ങി പത്ത് വർഷം തികയുന്നതിന്റെ ഭാഗമായാണ് റീ റിലീസ്. ‘ബാഹുബലി ദി എപ്പിക്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒക്ടോബർ 31-ന് തിയേറ്ററുകളിലെത്തും.

റീ റിലീസിനായുള്ള അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ ചിത്രം റെക്കോർഡ് നേട്ടം കൈവരിച്ചു. ഇതുവരെയായി അഞ്ച് കോടി രൂപയാണ് അഡ്വാൻസ് കളക്ഷനിലൂടെ ‘ബാഹുബലി ദി എപ്പിക്’ നേടിയിരിക്കുന്നത്. 2015-ൽ ‘ബാഹുബലി: ദി ബിഗിനിംഗ്’, 2017-ൽ ‘ബാഹുബലി 2: ദി കൺക്ലൂഷൻ’ എന്നിവ ബോക്സ് ഓഫീസിൽ ചരിത്രം സൃഷ്ടിച്ചിരുന്നു. 4K ദൃശ്യമികവോടെയാണ് ചിത്രം ഇത്തവണ പ്രദർശനത്തിനെത്തുന്നത്.

3 മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള അസാധാരണ ദൃശ്യാനുഭവമാണ് ‘ബാഹുബലി ദി എപ്പിക്’ പ്രേക്ഷകർക്കായി ഒരുക്കുന്നത്. കേരളത്തിലെ പ്രമുഖ നിർമ്മാണ-വിതരണ കമ്പനിയായ സെഞ്ച്വറി ഫിലിംസാണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക