
കിഴക്കൻ പാസിഫിക് സമുദ്രത്തിൽ ലഹരി മരുന്നു കടത്തുന്ന നാലു ബോട്ടുകൾക്കു നേരെ യുഎസ് സേന തിങ്കളാഴ്ച്ച ആക്രമണം നടത്തിയതായി ഡിഫൻസ് സെക്രട്ടറി പീറ്റ് ഹേഗ്സേഥ് വെളിപ്പെടുത്തി. 14 പേർ കൊല്ലപ്പെട്ടു. അവരെ ലഹരി കടത്തുന്ന ഭീകരർ എന്നാണ് യുഎസ് വിളിക്കുന്നത്.
ഇതോടെ സെപ്റ്റംബറിൽ ആരംഭിച്ച യുഎസ് ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 57 ആയി. ഒരാളെ രക്ഷിച്ചതായി മെക്സിക്കൻ അധികൃതർ അറിയിച്ചിട്ടുണ്ട്.
പ്രസിഡന്റ് ട്രംപിന്റെ ഉത്തരവനുസരിച്ചു മൂന്ന് വ്യത്യസ്ത ആക്രമണങ്ങളാണ് നടത്തിയതെന്നു അദ്ദേഹം പറഞ്ഞു. എവിടെയാണ് ആക്രമണം നടന്നതെന്നു ഹേഗ്സേഥ് കൃത്യമായി പറഞ്ഞില്ല.
തിങ്കളാഴ്ച്ച രണ്ടു എയർ ഫോഴ്സ് ബി-1 ബോംബറുകൾ ടെക്സസിൽ നിന്നു പറന്നുയർന്നു വെനസ്വേല തീരത്തിനടുത്തു ആക്രമണം നടത്തിയെന്ന് 'ന്യൂ യോർക്ക് ടൈംസ്' റിപ്പോർട്ട് ചെയ്തു.
US strikes kill 14 more 'narco terrorists'