
നവമ്പർ 1ന് 64006 കുടുംബങ്ങൾ അതിദരിദ്ര അവസ്ഥയിൽ നിന്ന് മുക്തരായി .അങ്ങനെ .രാജ്യത്തെ അതിദാരിദ്ര്യം ഇല്ലാത്ത ആദ്യസംസ്ഥാനമായി കേരളം മാറുകയാണ്. കേരളപ്പിറവിയുടെ 70–ാം വാർഷിക ദിനമായ നവംബർ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഇതുസംബന്ധിച്ച ഔദ്യോഗികപ്രഖ്യാപനം നടത്തും. എൽഡിഎഫ് സർക്കാരിന് പാവങ്ങളോടും അരികുവൽക്കരിക്കപ്പെട്ടവരോടുമുള്ള കൂറ് വ്യക്തമാക്കുന്ന മറ്റൊരു നടപടികൂടിയാണിത്.2021 ജൂലൈയിൽത്തന്നെ അതിദരിദ്രരെ കണ്ടെത്താനുള്ള സർവേ ആരംഭിച്ചു. കുടുംബശ്രീ പ്രവർത്തകരെ ഉപയോഗിച്ച് നടത്തിയ സർവേയിൽ 14 ലക്ഷം പേരാണ് ഭാഗഭാക്കായത്. ഭക്ഷണം, വരുമാനം, , ആരോഗ്യം, താമസം എന്നിവ പ്രധാന മാനദണ്ഡമാക്കിയാണ് അതിദരിദ്രരെ നിശ്ചയിച്ചത്. സംസ്ഥാനത്ത് 64,006 കുടുംബങ്ങളിലായി 1,03,099 പേരെയാണ് ഈ വിഭാഗത്തിൽ കണ്ടെത്തിയത്. ഇവരെ ഈ സ്ഥിതിയിൽനിന്ന് മുക്തമാക്കാൻ ഹ്രസ്വകാല, ഇടക്കാല, ദീർഘകാല പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി. ..ആദ്യഘട്ടത്തിൽ ഒരു തിരിച്ചറിയൽ കാർഡും ഇല്ലാത്തവർക്ക് അത് ലഭ്യമാക്കി. ആധാർ കാർഡ്, റേഷൻ കാർഡ്.. വോട്ടർ കാർഡ് എന്നിവയും ഹെൽത്ത് ഇൻഷുറൻസുമാണ് ലഭ്യമാക്കിയത്.

21,263 കുടുംബങ്ങൾക്കാണ് ഇതിന്റെ ഗുണം ലഭിച്ചത്. ഭക്ഷണം ലഭിക്കാത്തവർക്ക് ഫുഡ്‌കിറ്റ് എത്തിച്ചും കുടുംബശ്രീവഴി പാചകം ചെയ്ത ഭക്ഷണം എത്തിച്ചും പട്ടിണിക്ക് അന്ത്യമിട്ടു. വീടില്ലാത്ത 3913 കുടുംബങ്ങൾക്ക് വീട് നൽകാനും 1338 പേർക്ക് ഭൂമി നൽകാനും...5651 പേർക്ക് വീട് വാസയോഗ്യമാക്കാൻ സഹായധനം നൽകാനും തയ്യാറായി. നൈപുണി വികസനം, വിദ്യാഭ്യാസം, നിത്യവരുമാനത്തിനുള്ള മാർഗങ്ങൾ എന്നിവ നൽകുന്നതിനുള്ള ദീർഘകാല പദ്ധതികളും ആരംഭിച്ചു. അതായത് നാലുവർഷം നീണ്ട കൂട്ടായ, ചിട്ടയായ പ്രവർത്തനത്തിന്റെ ഫലമാണ് ഈ നേട്ടമെന്നർഥം.ദാരിദ്ര്യനിർമാർജനത്തിലേക്ക് കേരളത്തെ നയിച്ച പ്രധാനഘടകങ്ങളിലൊന്ന്. വിദ്യാഭ്യാസവും ആരോഗ്യമേഖല സൗജന്യമാക്കിയതും ഇതിന് വേഗംപകർന്നു. നാലുവർഷത്തിനിടയിൽ 25.17 ലക്ഷംപേർക്ക് 7036 കോടിയുടെ... സൗജന്യചികിത്സയാണ് നൽകിയത്. കാരുണ്യ ആരോഗ്യ ഇൻഷുറൻസിലൂടെ 2762 കോടിയുടെ സൗജന്യചികിത്സയും നൽകി... പിണറായി സർക്കാർ അധികാരമേറിയശേഷം നാലുലക്ഷംപേർക്ക് ഭൂമി പതിച്ചുനൽകി..... 4.5 ലക്ഷംപേർക്ക് ലൈഫ് മിഷൻ പദ്ധതിയിൽ വീടും നൽകി. കേന്ദ്രസർക്കാർ കഴിഞ്ഞ ഒമ്പതുവർഷമായി .കേരളത്തിന് അർഹമായ 1,70,000 കോടി രൂപയാണ് തരാതിരുന്നത്. ഈ കടുത്ത സാമ്പത്തികപ്രതിസന്ധിയിലും പാവങ്ങളെ കൈവിടാൻ സർക്കാർ തയ്യാറല്ലെന്നതിന്റെ തെളിവാണ് അതിദാരിദ്ര്യനിർമാർജനം.

കേരളത്തിന്റെ ഈ നേട്ടം രാജ്യത്തെ ‘മടിത്തട്ട് മാധ്യമങ്ങൾ’ കണ്ടില്ലെന്നു നടിച്ചാലും ബദൽമാധ്യമങ്ങൾ ..വലിയ വാർത്താപ്രാധാന്യമാണ് ഈ റിയൽ സ്റ്റോറിക്ക് നൽകുന്നത്. ആഗോളമാധ്യമങ്ങളും അക്കാദമിക പണ്ഡിതരും വലിയ അത്ഭുതത്തോടെയാണ് കൊച്ചുകേരളത്തിന്റെ നേട്ടത്തെ കാണുന്നത്.തുടർഭരണമാണ് ഇത്തരമൊരു നേട്ടം സാധ്യമാക്കാൻ എൽഡിഎഫ് സർക്കാരിനെ സഹായിച്ചത്. കേരളത്തിലെ വിവിധ വകുപ്പുകൾ ഒറ്റകെട്ടായി പ്രവർത്തിച്ചത് കൊണ്ടാണ് ഇത് സാധ്യമായത് ..2021 മെയ് മാസത്തിൽ രണ്ടാം പിണറായി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ശേഷം
2021 ജൂണിൽ നടത്തിയ ജനപങ്കാളിത്തത്തോടെയുള്ള നിർണയ പ്രക്രിയ.
64006 അതിദരിദ്ര കുടുംബങ്ങൾ.
21263 അടിയന്തിര സേവനങ്ങളും അടിസ്ഥാന രേഖകളും
ഹ്രസ്വകാല - ഇടക്കാല - ദീർഘകാല മൈക്രോ പ്ലാനുകളും.
20648 കുടുംബങ്ങൾക്ക് മുടക്കമില്ലാതെ ആഹാരം,
18438 കുടുംബങ്ങൾക്ക് ഭക്ഷ്യ കിറ്റുകള്‍,
2210 കുടുംബങ്ങള്‍ക്ക് പാകം ചെയ്ത ഭക്ഷണം,
29,427 കുടുംബങ്ങളിൽ നിന്നുള്ള 85,721 വ്യക്തികൾക്ക് വൈദ്യസഹായം,
5,777 വ്യക്തികൾക്ക് പാലിയേറ്റീവ് പരിചരണം,
7 പേർക്ക് അവയവ മാറ്റിവയ്ക്കൽ സഹായം,
579 പേർക്ക് ആരോഗ്യ സഹായ ഉപകരണങ്ങൾ,
4,394 കുടുംബങ്ങൾക്ക് സ്വയം വരുമാനദായക പ്രവർത്തനങ്ങൾ,
34672 കുടുംബങ്ങൾക്ക് അവിദഗ്ധ തൊഴിലിലൂടെ 77 കോടി രൂപയുടെ അധിക വരുമാനം.
5422 വീടുകളുടെ നിർമ്മാണം പൂർത്തിയായി.
5522 വീടുകളുടെ പുനരുദ്ധാരണം നടന്നു.
439 കുടുംബങ്ങൾക്കായി 2832.645 സെന്റ് ഭൂമി
*അങ്ങനെ ആ ചരിത്രനേട്ടം, ഇന്ത്യയിലെ ആദ്യത്തെ, ലോകത്ത് ചൈന കഴിഞ്ഞാൽ രണ്ടാമത്തെ അതിദാരിദ്യ മുക്ത പ്രദേശം എന്ന നേട്ടം, കേരളം സ്വന്തമാക്കി.*ഈ നേട്ടം സ്വന്തമാക്കാനുള്ള നാല് വർഷത്തെ അദ്ധ്വാനം സഫലമായ നിമിഷത്തിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം ഒരുമിച്ച് ആഹ്ളാദത്തിൽ പങ്കു ചേർന്നു. എല്ലാ കേരളിയിരുടെയും ജീവിതത്തിലെ തന്നെ ഏറ്റവും അവിസ്മരണീയമായ ഒരു നിമിഷമായി അത് മാറി.

പാവപ്പെട്ടവർക്കുള്ള ക്ഷേമ പെൻഷനുകൾ ഇങ്ങനെ കൂട്ടിയാൽ അതിന് വേണ്ട അധികച്ചിലവ് എവിടെ നിന്ന് എടുത്ത് കൊടുക്കുമെന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. കേരളം അഭിമുഖീകരിക്കുന്ന സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ അത്തരമൊരു ചോദ്യത്തിന്റെ പ്രസക്തിയെ തള്ളിക്കളയുന്നില്ല.
പക്ഷേ, ഈ വിഷയത്തെ മറ്റൊരു കോണിലൂടെ നോക്കിക്കാണാനാണ് എനിക്ക് താത്പര്യം. സാമ്പത്തിക ഞെരുക്കത്തിന്റെ കണക്ക് ഇന്നും ഇന്നലേയും കേൾക്കാൻ തുടങ്ങിയതല്ല, അത് കേരളം ഉണ്ടായത് മുതൽ കേൾക്കുന്നുണ്ട്, കേരളം നിലനിക്കുന്ന കാലത്തോളം അത് കേട്ടെന്നുമിരിക്കും. കാരണം നമ്മൾ ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. കേരളത്തിന്റെ കടമൊക്കെ തീർന്ന ശേഷം പാവപ്പെട്ടവന്റെ കാര്യം നോക്കിയാൽ മതി എന്ന് വന്നാൽ സാധാരണക്കാരന് ഒരു അഞ്ച് പൈസയുടെ ഉപകാരം ഒരു സർക്കാരിനും ചെയ്യാൻ സാധിക്കില്ല. അത് ഏത് മുന്നണി ഭരിക്കുന്ന കാലമായാലും ശരി.
സാമ്പത്തിക ഞെരുക്കമാണെങ്കിലും സാധാരണക്കാരനെ സഹായിക്കാനുള്ള മനസ്സുണ്ടോ എന്നതാണ് പ്രധാനം. മനുഷ്യരുടെ ദുരിതങ്ങളിലും ജീവിതപ്രയാസങ്ങളിലും അവരോട് ചേർന്ന് നിൽക്കാൻ തയ്യാറുണ്ടോ എന്നതാണ് പ്രധാനം. നോക്കൂ, കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ദേശീയ തലത്തിൽ നമ്മുടെ പൊതുമേഖലാ ബാങ്കുകൾ എഴുതിത്തള്ളിയ കോർപറേറ്റ് കടങ്ങളുടെ കണക്ക് അറിയാമോ?. കേന്ദ്ര സർക്കാർ പാർലിമെന്റിൽ നൽകിയ കണക്കുകൾ പ്രകാരം കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇങ്ങനെ എഴുതിത്തള്ളിയ കോർപറേറ്റ് കടം മൂന്ന് ലക്ഷത്തി പതിനെണ്ണായിരം കോടി രൂപയാണ്. മൂന്ന് ലക്ഷത്തി പതിനെണ്ണായിരം രൂപയല്ല, മൂന്ന് ലക്ഷത്തി പതിനെണ്ണായിരം കോടി രൂപ. വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട മനുഷ്യരുടെ മുപ്പത്തിയഞ്ച് കോടി രൂപയുടെ വായ്പ എഴുതിത്തള്ളാൻ കഴിയില്ലെന്ന് പറയുന്ന കേന്ദ്രത്തിന് കോർപ്പറേറ്റുകളോടുള്ള ഉദാരത എത്രയാണെന്ന് മനസ്സിലാക്കാൻ ഒരു ഉദാഹരണം പറഞ്ഞു എന്ന് മാത്രം.
കേരളത്തിന്റെ ഇപ്പോഴത്തെ കടം നമ്മുടെ സംസ്ഥാന ജിഡിപിയുടെ (GSDP) 36 ശതമാനമാണെന്ന് കണ്ടു. എന്നാൽ കേന്ദ്രത്തിന്റെ കടത്തിന്റെ അനുപാതം അതിനേക്കാൾ കൂടുതലാണ്. 185 ലക്ഷം കോടിയുടെ കടമുണ്ട് കേന്ദ്രത്തിന്. അത് രാജ്യത്തിന്റെ ജിഡിപിയുടെ 56 ശതമാനത്തോളമാണ്. അങ്ങിനെ കടക്കെണിയിലുള്ള ഒരു രാജ്യം കോർപ്പറേറ്റുകളുടെ കടം എഴുതിത്തള്ളാനും അവരുടെ സാമ്രാജ്യം കൂടുതൽ ശക്തിപ്പെടുത്താനുമാണ് ശ്രമിക്കുന്നത്. വിളവിന് താങ്ങുവില കിട്ടുവാൻ മാസങ്ങളോളം തെരുവിൽ ഉറങ്ങാതെ കിടന്ന കർഷകരെ തിരിഞ്ഞു നോക്കാത്ത സർക്കാറാണ് കേന്ദ്രത്തിലുള്ളത്. പക്ഷേ നമ്മൾ ഇവിടെ ചെയ്യുന്നതെന്താണ്?. സാമ്പത്തിക ഞെരുക്കത്തിനിടയിലും പാവപ്പെട്ട മനുഷ്യരെ ചേർത്ത് പിടിക്കാൻ ശ്രമിക്കുന്നു. അവർക്ക് കഞ്ഞി കുടിക്കാനും മരുന്ന് വാങ്ങാനുമുള്ള അവസ്ഥ മെച്ചപ്പെടുത്താൻ ശ്രമിക്കുന്നു. സംസ്ഥാനത്തിന്റെ കടം അല്പം കൂടും, എന്നാലും അത് കോർപ്പറേറ്റുകളുടെ ഉദരം വീർപ്പിക്കാനല്ല എന്നൊരു മെച്ചമില്ലേ അതിൽ.
ലോക സമ്പന്നരുടെ പട്ടികയിൽ അംബാനിയുടെയും അദാനിയുടേയും റാങ്ക് മെച്ചപ്പെടുത്താൻ വേണ്ടി കടക്കെണിയിൽ ആകുന്നതിലും എത്രയോ ഭേദമാണ് പാവപ്പെട്ട മനുഷ്യരുടെ ക്ഷേമപെൻഷനിൽ ഇത്തിരി വർദ്ധനവ് വരുത്തുന്നത് വഴി വരുന്ന കടം. കോർപറേറ്റുകളുടെ കടം എഴുതിത്തള്ളാൻ ലക്ഷക്കണക്കിന് കോടി രൂപ നീക്കിവെക്കുന്നതിനേക്കാൾ മാനുഷികമാണ് പാവപ്പെട്ട മനുഷ്യരുടെ അന്നത്തിനും ചികിത്സക്കും വേണ്ടി ഏറ്റെടുക്കുന്ന കടം. ആ കടത്തിന്റെ കണക്കിലും ഒരു മാനുഷികതയുണ്ട്, അവശരായ മനുഷ്യരെ ചേർത്ത് പിടിക്കാനുള്ള ഹൃദയമുണ്ട്.അവസാനമായി അതിദരിദ്ര മുക്ത കേരളത്തെ കുറിച്ച് തദ്ദേശ സ്വയം ഭരണ വകുപ്പ് (എം ബി രാജേഷിന്റെ വകുപ്പാണ് ഈ വിഷയത്തിൽ കൂടുതൽ ജോലി ചെയ്തത്) മന്ത്രി എം ബി രാജേഷിന്റെ വാർത്ത ലിങ്ക് കൂടി പ്രിയപെട്ടവർക് സമർപ്പിക്കുന്നു