Image

ലീല മാരേട്ട് ഫൊക്കാന പ്രസിഡണ്ടായി മത്സരിക്കുന്നു

Published on 02 November, 2025
ലീല മാരേട്ട് ഫൊക്കാന പ്രസിഡണ്ടായി  മത്സരിക്കുന്നു

ന്യു യോർക്ക്: ഫൊക്കാന  പ്രസിഡണ്ട് സ്ഥാനാർത്ഥിയായി കരുത്തുറ്റ സംഘാടകയും ഫൊക്കാനയുടെ സീനിയർ നേതാവുമായ  ലീല മാരേട്ട് വീണ്ടും മത്സരിക്കുന്നു.  

ഒട്ടേറെ  നേതാക്കളുടെയും  വിവിധ  അംഗസംഘടനകളുടെയും പിന്തുണയോടെയാണ്      ലീല മാരേട്ട് തന്റെ സ്ഥാർത്ഥിത്വം പ്രഖ്യാപിക്കുന്നത്.  മത്സരിക്കേണ്ടതില്ലെന്ന് കരുതിയെങ്കിലും നേതാക്കളും അണികളും നിരബന്ധപൂര്വം ആവശ്യപ്പെട്ടതിനാലാണ് വീണ്ടും മത്സരരംഗത്തു വന്നതെന്ന് അവർ വ്യക്തമാക്കി. മികച്ച ഒരു ടീമിനെ അണിനിരത്തിയായിരിക്കും ഇലക്ഷനെ നേരിടുക.

ഫൊക്കാനയുടെ കമ്മിറ്റി മെമ്പര്‍, റീജണല്‍ പ്രസിഡന്റ്, ട്രഷറര്‍, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്, ബോര്‍ഡ് ഓഫ് ട്രസ്റ്റി മെമ്പര്‍, ഇലക്ഷന്‍ കമ്മിറ്റി മെമ്പര്‍, വിമന്‍സ് ഫോറം ദേശീയ കോര്‍ഡിനേറ്റര്‍ എന്നീ നിലകളില്‍ നിസ്വാര്‍ത്ഥ സേവനം ചെയ്തിട്ടുള്ള വനിതാ നേതാവാണ് ലീലാ മാരേട്ട്. അവരുടെയത്രയും പാരമ്പര്യം അവകാശപ്പെടാവുന്ന നേതാക്കൾ സംഘടനയിൽ ചുരുക്കമാണ്.

തെരഞ്ഞെടുക്കപ്പെട്ടാൽ, ഫൊക്കാനയുടെ ഉരുക്കു വനിതയെന്ന് അറിയപ്പെടുന്ന മറിയാമ്മ പിള്ളയ്ക്ക് ശേഷം ഫൊക്കാനയുടെ പ്രസിഡണ്ട് ആകുന്ന രണ്ടാമത്തെ വനിതയാകും ലീല മാരേട്ട് .

വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രസിഡന്റ് സ്ഥാനം ലീലയെ തേടിയെത്തിയതാണ്. അന്നു  മത്സരിക്കുവാന്‍ തയാറല്ലായിരുന്ന അവർ  ഇപ്പോള്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ച് ലഭിച്ചതിലെ  അനുഭവജ്ഞാനം ഉള്‍ക്കൊണ്ടു വീണ്ടും രംഗത്തു വന്നിരിക്കുകയാണ്.

1981 ല്‍ അമേരിക്കയിലെത്തിയ ലീല മാരേട്ട് തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ വളരെ പെട്ടെന്ന് തന്നെ സ്ഥാനം പിടിച്ച വ്യക്തിത്വമാണ്.  2004-ല്‍ വാശിയേറിയ ഇലക്ഷനില്‍ കൂടിയാണ് ഫൊക്കാന നാഷനല്‍ കമ്മിറ്റി മെമ്പറായി തെരഞ്ഞെടുക്കപ്പെട്ടത്. അന്നും കണ്‍വന്‍ഷന് സാമ്പത്തിക സഹായം എത്തിക്കുന്നതില്‍ നല്ല പങ്കുവഹിച്ചു. 2006-ല്‍ തമ്പി ചാക്കോ പാനലില്‍ ന്യൂയോര്‍ക്ക് റീജണല്‍ പ്രസിഡന്റായി.

വളരെ നല്ല പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷം കാഴ്ചവെച്ചു. നിര്‍ധനരായവര്‍ക്ക് നാട്ടില്‍ പത്തു വീടുകള്‍ നിര്‍മ്മിച്ചു. ഇന്‍ഡിപെന്‍ഡന്റ്സ് ഡേ പരേഡില്‍ ഫൊക്കാനയുടെ പ്രൗഢി നിലനിര്‍ത്തുവാന്‍ രണ്ടു പ്രാവശ്യം ഫ്ളോട്ടുകള്‍ ഇറക്കി. ഇന്ത്യന്‍ കോണ്‍സുലേറ്റില്‍   കേരളപ്പിറവി ആഘോഷിച്ചു. കുട്ടികളുടെ കലാവാസന പരിപോഷിപ്പിക്കുവാന്‍ യൂത്ത് ഫെസ്റ്റിവല്‍ നടത്തി. വനിതകള്‍ക്കുവേണ്ടി സൗന്ദര്യമത്സരം അരങ്ങേറി.

2008-ല്‍ ഫിലാഡല്‍ഫിയയില്‍ നടന്ന   ഫൊക്കാന കണ്‍വന്‍ഷന്‍ സുവനീര്‍ കോര്‍ഡിനേറ്ററായിരുന്നു. പരസ്യ വരുമാനം  കൊണ്ട് കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ നടന്നു. തൊട്ടടുത്ത   ആല്‍ബനി കണ്‍വന്‍ഷനില്‍ ട്രഷററായിരുന്നു. ആ വര്‍ഷവും കണ്‍വന്‍ഷന്‍ നഷ്ടമില്ലാതെ കലാശിച്ചു.

വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ എന്ന നിലയില്‍ എല്ലാ സംസ്ഥാനങ്ങളിലും വിമന്‍സ് ഫോറം സംഘടിപ്പിച്ചു. സെമിനാറുകള്‍, വിവിധ കലകളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മത്സരങ്ങള്‍, അവയവദാന രജിസ്ട്രി എന്നിവ സംഘടിപ്പിച്ചു.  

രാഷ്ട്രീയ പാരമ്പര്യം ഉള്ള കുടുംബത്തില്‍ നിന്നും വന്ന അവർ ഇപ്പോൾ  ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്  വിമൻസ് ഫോറം ചെയറാണ്.  

രസതന്ത്രത്തില്‍ എം.എസ്.സി. ബിരുദമുള്ള ഇവര്‍ ആലപ്പുഴ സെന്റ്. ജോസഫസ് കോളേജിൽ അസിസ്റ്റന്റ് പ്രഫസർ ആയിരുന്നു.   അമേരിക്കയിൽ എത്തിയ ശേഷം  ബ്രോങ്ക്സ് കമ്മ്യൂണിറ്റി കോളേജിലും അധ്യാപികയായി ജോലി നോക്കി. ന്യൂയോര്‍ക്ക് നഗരത്തിലെ പരിതസ്ഥിതി സംരക്ഷണ വിഭാഗത്തില്‍ നിന്നും വിരമിച്ചു.

രാഷ്ട്രീയ- സാമുദായിക- സംഘടനാ രംഗത്ത് നേതൃത്വവും സജീവ സാന്നിധ്യവും അറിയിച്ച നേതാവാണ് ലീല.  കേരള സമാജം പ്രസിഡന്റ്, ട്രസ്റ്റി ബോര്‍ഡ് ചെയര്‍ എന്നീ നിലകളില്‍ ആദ്യകാലത്തു. പ്രവര്‍ത്തിച്ചു. കൂടാതെ, ഇന്ത്യ കാത്തലിക് അസ്സോസിയേഷന്‍ പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സിറ്റി യൂണിയന്റെ ലോക്കല്‍ 375 ന്റെ റെക്കോര്‍ഡിംഗ് സെക്രട്ടറി, വുമണ്‍സ് ഓര്‍ഗനൈസേഷന്‍ കമ്മിറ്റി കോചെയര്‍, ഡെലിഗേറ്റ്, ട്രഷറര്‍, കോ ചെയര്‍ ഓഫ് ഡിസി 37 ഏഷ്യന്‍ ഹെറിറ്റേജ്, ഏഷ്യന്‍ പസഫിക് ലേബര്‍ അലൈന്‍സ് എക്സിക്യൂട്ടീവ് മെമ്പര്‍, സൗത്ത് ഏഷ്യന്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പൊളിറ്റിക്കല്‍ പ്രോഗ്രസ്, ന്യൂ അമേരിക്കന്‍ ഡെമോക്രാറ്റിക് ക്ലബിന്റെ ബോര്‍ഡ് മെമ്പര്‍ തുടങ്ങി ഒട്ടനവധി കർമ്മമേഖലകളിൽ തന്റെ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 

Join WhatsApp News
loser 2025-11-02 14:53:12
Already lost 3 times. Now move out of the way for new blood than becoming a loser again!!
Joseph Ponnoly 2025-11-02 20:25:19
Wish Leela Marett all success. She is a capable and committed leader and needs all support. I know her from our college days in SB College when she did her MSc Chemistry.
Mathew V. Zacharia, new yorket 2025-11-02 20:59:07
LEELA MARET: INCREDIBLE, IMPRESSIVE RESUME. WISH YOU VERY SUCCESSFUL VICTORY. MATHEW V. ZACHARIA, NEW YORKER.
vayanakaaran 2025-11-02 21:58:18
സ്വയം കഴിവുണ്ടായിട്ട് മാത്രം കാര്യമില്ല അത് ജനം അംഗീകരിക്കുകയും അവരുടെ വോട്ടുകൾ നേടുകയും വേണം. മൂന്നു തവണ പരാജയപ്പെടുന്നത് ഒരു സൂചനയാണ് നാട്ടുകാർക്ക് വേണ്ട എന്ന്. അപ്പോൾ പൊടിയും കുടഞ്ഞിട്ട് വീട്ടിൽ എത്തിച്ചേരുക. സമൂഹ സേവനം സമൂഹത്തിനു വേണ്ടെങ്കിൽ എന്തിനു തൂങ്ങി കിടന്നു ആത്മാഭിമാനം കളയുന്നു. മത്സരത്തിൽ നിന്നും പിന്മാറുക.
Fomettan 2025-11-03 02:19:24
എല്ലാ സ്റ്റേജിലും ഏറ്റവും വലിയ പൊക്കാനാ നേതാവ്, ഏറ്റവും വലിയ കോൺഗ്രസ് നേതാവ് എന്ന രീതിയിൽ യാതൊരു പണിയും എടുക്കാതെ ഒരു ലേഡി എന്ന നിലയിൽ സ്റ്റേജിൽ മൈക്കുമായി കാണാമല്ലോ. ഈ പൊക്കിക്കൊണ്ട് നടക്കുന്നവർ തന്നെയല്ലേ കാല് വാരുന്നത്. അവരു തന്നെ തോൽപ്പിക്കുന്നു. ചിലരാണെങ്കിൽ കസേരയിൽ ഒട്ടിപ്പിടിച്ചിരിക്കുന്നു. ഒരു തസ്തിക വിട്ടാൽ മറ്റൊരു തസ്തികയിലേക്ക് അവർ മാറിമാറി കുത്തിയിരിക്കുന്നു. ഒരു കാര്യം ചെയ്യ് " ഈ ഫോക്കna യിൽ നിന്ന് കാല് മാറി FOMA യിലേക്ക് വരിക. അവിടെ ചില അറിവില്ലാത്ത പയ്യന്മാർ ഉണ്ട്. അവരെയൊക്കെ എളുപ്പത്തിൽ ഇടിച്ചിട്ടിട്ട് നമുക്ക് ഒരു പ്രസിഡണ്ട് ആകാം. അങ്ങനെ പ്രസിഡണ്ട് എന്ന ഒരു FOMA കൺവെൻഷൻ നടത്തി റിട്ടയർ ചെയ്യാം എന്താ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക