Image

ഹാലോവീൻ ആഘോഷിച്ചതിന്റെ പേരിൽ രാമസ്വാമിക്കെതിരെ വംശീയ അധിക്ഷേപം (പിപിഎം)

Published on 04 November, 2025
ഹാലോവീൻ ആഘോഷിച്ചതിന്റെ പേരിൽ രാമസ്വാമിക്കെതിരെ വംശീയ അധിക്ഷേപം (പിപിഎം)

മക്കളുമൊത്തു ഹാലോവീൻ ആഘോഷിക്കുന്ന ചിത്രം എക്‌സിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ റിപ്പബ്ലിക്കൻ നേതാവും ഒഹായോ ഗവർണർ സ്ഥാനാർഥിയുമായ ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിക്കെതിരെ വംശീയ വിദ്വേഷം നിറഞ്ഞ അധിക്ഷേപം.

അമേരിക്കൻ പൈതൃകത്തിന്റെ ഭാഗമായ ഹാലോവീൻ ആഘോഷിച്ച രാമസ്വാമിയെ കുടുംബ സമേതം നാടുകടത്തണം എന്നു വരെ എക്‌സിൽ പലരും കുറിച്ചു.

ഒരാൾ എഴുതി: "ഇത് നവീകരണ ദിനമാണ്. പശ്ചാത്തപിച്ചു യേശു ക്രിസ്തുവിനെ നിങ്ങളുടെ ദൈവവും രക്ഷകനുമായി പ്രഖ്യാപിക്കുക."

മറ്റൊരു കുറിപ്പ് ഇങ്ങിനെ ആയിരുന്നു: "വിവേക് എച്-1 ബി കുടിയേറ്റക്കാരനായി വന്നു നിങ്ങളുടെ ജോലികൾ തട്ടിയെടുത്തു. ഭയാനകം."  

എന്നാൽ രാമസ്വാമിക്കു പ്രതിരോധത്തിനും ആളുണ്ടായി. വംശീയ അധിക്ഷേപത്തെ വിമർശിച്ച അവർ, അമേരിക്കൻ പൈതൃകം മക്കളുമൊത്തു ആഘോഷിച്ചതിനു രാമസ്വാമിയെ പ്രശംസിച്ചു.

പ്രസിഡന്റ് ട്രംപിനോട് അടുപ്പമുളള തീവ്രവലതുപക്ഷ പ്രവർത്തക ലോറാ ലൂമർ, വൈസ് പ്രസിഡന്റ് ജെ ഡി വാൻസിന്റെ ഭാര്യ ഉഷയും ഇന്ത്യൻ വംശജയാണെന്നു ചൂണ്ടിക്കാട്ടി.

"ബ്രൗൺ നിറമുള്ള കുട്ടികൾ മറ്റാർക്കാണ് ഉള്ളതെന്ന് അറിയാമോ? ജെ ഡി വാൻസ്‌.

"ഇവർ അവരുമായി മത്സരിക്കയാണ്. ജെ ഡിയെയും അവരെപ്പോലെ വെറുക്കപ്പെടുന്നവരാക്കാൻ. അദ്ദേഹത്തിന്റെ ഭാര്യക്ക് ബ്രൗൺ നിറമുണ്ട് എന്നതു കൊണ്ട് 2028ൽ ഇക്കൂട്ടർ അദ്ദേഹത്തിനു വോട്ട് ചെയ്യില്ല. ഇത് ഞാൻ പറയുന്നതല്ല, അവരുടെ വാക്കുകളാണ്. അദ്ദേഹം പ്രതികരിക്കുമെന്നു ഞാൻ പ്രത്യാശിക്കുന്നു."  

Ramaswamy under hate attack for Halloween pic   
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക