
ന്യൂയോർക് : കാൽനൂറ്റാണ്ടിലെത്തിനിൽക്കുന്ന ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രജതജൂബിലി കൺവൻഷൻ ഒരുക്കങ്ങളിൽ വിശ്വാസ സമൂഹം സജീവമായി പങ്കെടുക്കുന്നു. നവംബർ രണ്ടിന് ന്യൂയോ ർക് ബെത്‌പേജ് സെൻറ് മേരീസ് സീറോ മലബാർ ദേവാലയത്തിൽ നടന്ന കൺവൻഷൻ കിക്കോഫിൽ ഒട്ടേറെപ്പേർ സാന്നിധ്യ സഹകരണ വാഗ്‌ദാനം നൽകി. ഇരുപത്തിഞ്ചിലേറെപ്പേരാണ് രജിസ്‌ട്രേഷൻ ഫോം കൈമാറിയത്. കൂടുതൽപ്പേർ ഇനിയും വരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

രൂപതാ വികാരി ജനറാൾ ഫാ. ജോൺ മേലേപ്പുറത്തിൻറെ നേതൃത്വ ത്തിലായിരുന്നു കൺവൻഷൻ കിക്കോഫ്. ജൂബിലി ആഘോഷ കമ്മിറ്റി ചെയര്മാൻ ജോസഫ് ചാമക്കാല, കൺവൻഷൻ ചെയര്മാൻ ബിജി സി മാണി എന്നിവർ സന്നിഹിതരായിരുന്നു.
വികാരി ഫാ. ജോൺസ്റ്റി തച്ചാറയുടെ മേൽനോട്ടത്തിൽ ഇടവകയിലെ കൺവൻഷൻ കോർഡിനേറ്റർമാരായ ഷെറി നമ്പ്യാപറമ്പിൽ, തോമസ് മാത്യു (സണ്ണി), മാത്യു കൊച്ചുപുര, ജോസഫ് മാത്യു, ട്രസ്റ്റിമാരായ കുര്യാക്കോസ് സെബാസ്റ്റ്യൻ, ഷിനോ എബ്രഹാം, സിബി ജോർജ് എന്നിവർ കിക്കോഫിന് നേതൃത്വം നൽകി.

അടുത്തവർഷം ജൂലൈ 9 മുതൽ 12 വരെ ചിക്കാഗോയിലെ ചരിത്രപ്രസി ദ്ധമായ മക്കോർമിക് പ്ലേസിലാണ് രൂപതയുടെ രജത ജൂബിലി കൺവൻഷൻ നടക്കുക. അമേരിക്കയിലെ സീറോ മലബാർ വിശ്വാസികളെ ഒരു കുടക്കീഴിൽ സമന്വയിപ്പിക്കുന്ന ഈ മഹാസമ്മേളനം കടലുൾക്കിപ്പുറവും വിശ്വാസവും സംസ്‌കാരവും ഹൃദയത്തിൽ ചാലിച്ച ഏവർക്കും ഒന്നുചേരുവാനും സ്നേഹം പങ്കിടുവാനും വിശ്വാസപ്രഘോഷണം ഏറ്റുചൊല്ലുവാനുമുള്ള അവസരമായിക്കും.

നാലു ദിവസങ്ങളിലായി നടക്കുന്ന കൺവൻഷനിൽ ദിവസവും വിശുദ്ധ കുർബാന, ആരാധന എന്നിവക്കൊപ്പം വിദഗ്‌ധർ നയിക്കുന്ന ക്ലാസുകളും, ബിസിനസ് മീറ്റിംഗുകളും ഉണ്ടായിരിക്കും. നാളിതുവരെ രൂപതയെ നയിച്ചവർക്കുള്ള ആദരവും, വിവിധങ്ങളായ കലാപരിപാടികളും, യുവ ജനങ്ങൾക്കുള്ള പ്രത്യേക പരിപാടികളും കൺവൻഷന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.
രൂപതാധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് എല്ലാ വിശ്വാസികളെയും കൺവൻഷനിലേക്ക് ക്ഷണിക്കുന്നു.