
യേശുവിന്റെ അമ്മ മറിയം യേശുവിൻറ്റെ കൂടെ "കോ-റിഡെംപ്ട്രിക്സ്"-Co-Redemptrix” സഹ രക്ഷക എന്ന വിശ്വാസം;ഉചിതമല്ല എന്നാണ് വത്തിക്കാൻ നിഗമനം. സോഷ്യൽ മീഡിയയിലൂടെ തീവ്രമായി” പ്രകടിപ്പിക്കുന്ന ചില മരിയൻ ഭക്തികൾ കത്തോലിക്കർക്കിടയിൽ ആശയക്കുഴപ്പം വിതയ്ക്കുന്നു, അതിനാൽ-"ദൈവത്തിൻറ്റെ വിശ്വസ്തരായ ജനങ്ങളുടെ അമ്മ" എന്നതാണ് ഉചിതം. സഹ വിമോചക ['കോ-റിഡെംപ്ട്രിക്സ്'] എന്ന പ്രയോഗം; യേശുവിനുമാത്രമുള്ള -ഏക വിമോചകൻ എന്ന സ്ഥാനത്തിന് മങ്ങലേപ്പിക്കുകയും യേശുവിനെ മറികടന്നു കൂടുതൽ പദവി മരിയക്ക് ലഭിക്കുന്നു. വിശ്വാസികളുടേ ആശയകുഴപ്പം മാറ്റുവാൻ ഒക്ടോബർ 7 ന് ഡിഡിഎഫ് പ്രിഫെക്റ്റ് കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ഒപ്പിട്ട രേഖയ്ക്ക് ലിയോ പതിനാലാമൻ മാർപ്പാപ്പ അംഗീകാരം നൽകി.
മനുഷ്യരക്ഷക്കുള്ള മേരിയുടെ സംഭാവന, പ്രത്യേകിച്ച് “കോ-റിഡെംപ്ട്രിക്സ്” (“കോ-റിഡീമർ”) എന്ന പദവി, പതിറ്റാണ്ടുകളായി ദൈവശാസ്ത്രപരമായ ചർച്ചാവിഷയമാണ്, വീണ്ടെടുപ്പിൽ മേരിയുടെ പങ്ക് ഒരു സിദ്ധാന്തമായി പ്രഖ്യാപിക്കണമെന്ന് വക്താക്കൾ ആവശ്യപ്പെടുന്നു, എന്നാൽ അത് മേരിയുടെ പ്രാധാന്യത്തെ പെരുപ്പിച്ചു കാണിക്കുകയും മറ്റ് ക്രിസ്ത്യൻ വിഭാഗങ്ങളുമായുള്ള ഐക്യത്തിനുള്ള ശ്രമങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യുമെന്ന് വിമർശകർ പറയുന്നു.
“ജനപ്രിയ ഭക്തിയുടെ- ചില മരിയൻ പ്രതിഫലന ഗ്രൂപ്പുകൾ, പ്രസിദ്ധീകരണങ്ങൾ, പുതിയ ഭക്തികൾ, [ഉദാ: കൃപാസനം] “സോഷ്യൽ മീഡിയയിലൂടെ തീവ്രമായി” പ്രകടിപ്പിക്കുന്ന ചില മരിയൻ ഭക്തികൾ കത്തോലിക്കർക്കിടയിൽ ആശയക്കുഴപ്പം വിതയ്ക്കുമെന്ന് കർദിനാൾ പ്രസ്താവിച്ചു.
“ഏക മധ്യസ്ഥനും വീണ്ടെടുപ്പുകാരനും യേശുക്രിസ്തു മാത്രാണ്- ഫെർണാണ്ടസ് എഴുതി.
"'എല്ലാ കൃപകളുടെയും മദ്ധ്യസ്ഥ''- പോലുള്ള ചില സ്ഥാനപ്പേരുകൾ മറിയയുടെ സ്ഥാനത്തെക്കുറിച്ചുള്ള ധാരണക്കു ആശയകുഴപ്പം ഉണ്ടാക്കുന്നു, എന്ന് ഡിഡിഎഫ് നിഗമനം ചെയ്തു.
മറിയയെ പരാമർശിക്കുന്നതിനായി മറ്റ് പദപ്രയോഗങ്ങൾ ഉപയോഗിക്കാൻ ഡികാസ്റ്ററി പ്രോത്സാഹിപ്പിച്ചു, പ്രത്യേകിച്ച് അവളുടെ മാതൃത്വത്തെ പരാമർശിക്കുന്ന സ്ഥാനപ്പേരുകൾ, അതിൽ "ദൈവമാതാവ്", "ദൈവത്തിന്റെ വിശ്വസ്തരായ ജനങ്ങളുടെ അമ്മ" എന്നിവ ഉൾപ്പെടുന്നു.
പരിശുദ്ധ ത്രിത്വത്തിൽ ഒരുവനായ യേശുക്രിസ്തുവാണ് ഏക രക്ഷകൻ, മനുഷ്യർക്ക് ഏക മധ്യസ്ഥൻ (Mediator) പൂർണ്ണമായും യേശുമാത്രം. യേശുവിലൂടെ രക്ഷ യേശുവിൻറ്റെ അമ്മക്കും മറ്റുമനുഷർക്കും ലഭിക്കുന്നു.
അപ്പോൾ ഇത്രകാലത്തെ എട്ടുനോമ്പും കൃപാസനം പത്രം തിന്നതും വെറുതെ!!!
മറിയയെ അടിസ്ഥാനമാക്കി കത്തോലിക്കാസഭയുടെ മറ്റു വിശ്വാസങ്ങൾ:
1] മറിയ; തിയോ-റ്റോക്കസ് -ദൈവമാതാവാണ്. ബൈബിൾ പ്രകാരം ഒരു സഭക്കും ഇത് നിഷേധിക്കാൻ സാധിക്കില്ല.
2] മറിയ നിത്യകന്യകയാണ്. കാത്തലിക് & ഓർത്തഡോക്സ് സഭകൾ ഇ വിശ്വാസം പുലർത്തുന്നു. യെശയ്യാവിൻറ്റെ പുസ്തകത്തിലെ ഏഴാം അദ്ധ്യായം യേശുവിനെക്കുറിച്ചുള്ളതല്ല. എങ്കിലും; ഹീബ്രുവിൽ എഴുതപ്പെട്ട യെശയ്യാവിൻറ്റെ പുസ്തകം ഗ്രീക്കിലേക്ക് തർജിമ ചെയ്തപ്പോൾ 7:14 ലെ യുവതി എന്ന വാക്ക് കന്യക എന്ന് തെറ്റായി തർജ്ജിമ ചെയ്യപ്പെട്ടു. മത്തായിയുടെ എഴുത്തുകാരൻ തെറ്റായ ഗ്രീക്ക് തർജ്ജിമ ഉപയോഗിച്ചു അത് യേശുവിനെക്കുറിച്ചുള്ള പ്രവചനമാക്കി. മറിയ നിത്യകന്യക എന്ന് അപ്പോസ്തോലിക സഭകളുടെ വിശ്വാസവും മറിയ പിന്നീട് പ്രസവിച്ചു എന്ന വാദവും നൂറ്റാണ്ടുകളായി ഇന്നും നിലവിലുണ്ട്. വചനം ജഡമായ യേശുവിനെ മറിയ ഗർഭം ധരിച്ചത് ചെവിയിലൂടെ എന്ന വാദവും ഉണ്ട്.
3] മറിയ അമലോത്ഭവയാണ്- ജൻമ്മപാപം ഇല്ലാതെ ജനിച്ചവൾ. ഇത് കത്തോലിക്കാ സഭയുടെ മാത്രം വിശ്വാസമാണ്. എന്താണ് ജൻമ്മ പാപം???. 1854 ൽ പിയുസ്സ് 9th പോപ്പാണ് മറിയക്കു ഇ വിശേഷണം കൊടുത്തതു . മറിയയുടെ മാതാപിതാക്കളുടെ പേര് ബൈബിളിലില്ല. സഭ അംഗീകരിക്കാത്ത അപ്പോക്രിപ്പ -Protoevangelium of James.ലാണ് ജോയകീമ് & ഹന്ന -യാണ് മറിയയുടെ മാതാപിതാക്കൾ എന്ന് കാണുന്നത്.
4] മറിയ സ്വർഗ്ഗാരോപിത: 1950ൽ പിയുസ് 12th ആണ് ദൈവമാതാവും,നിത്യകന്യകയും ആമലോത്ഭവയുമായ മറിയയെ ഉടലോടെ സ്വർഗത്തിലേക്ക് എടുക്കപ്പെട്ടു എന്ന് പ്രഖ്യാപിച്ചത്. പ്രഖ്യാപനം നടത്തിയത് റോമൻ പോപ്പ് ആണെങ്കിലും മറിയയുടെ ഇടക്കെട്ട് തുണി കേരളത്തിലെ യാക്കോബാ// ഓർത്തഡോക്സ് പള്ളികളിലുണ്ട്.
ഇത്ര മാഹാത്മ്യങ്ങളുള്ള മേരിയെ എന്തിനു തരംതാഴ്ത്തി ???
മധ്യസ്ഥപ്രാർഥന:
മരിച്ചവർക്കുവേണ്ടി പ്രാർഥിക്കുകയും എല്ലാ കുർബാനയിലും മരിച്ചവർ പങ്കെടുക്കുന്നു എന്നാണ് ഓർത്തഡോക്സ് വിശ്വാസം. മരിച്ചവർക്കുവേണ്ടിയും,ജീവനുള്ളവർക്കുവേണ്ടിയും ഇനിയും ജനിക്കാനുള്ളവർക്കുവേണ്ടിയുമാണ് കുർബാന അർപ്പിക്കുന്നത്.
മരിച്ചവരുമായി യേശു സംസാരിക്കുന്നതു നോക്കുക:
മത്തായി.അദ്ധ്യായം 17:1''ആറു ദിവസം കഴിഞ്ഞശേഷം യേശു പത്രൊസിനെയും യാക്കോബിനെയും അവന്റെ സഹോദരനായ യോഹന്നാനെയും കൂട്ടി തനിച്ചു ഒരു ഉയർന്ന മലയിലേക്കു കൊണ്ടുപോയി,.
2 അവരുടെ മുമ്പാകെ രൂപാന്തരപ്പെട്ടു, അവന്റെ മുഖം സൂര്യനെപ്പോലെ ശോഭിച്ചു അവന്റെ വസ്ത്രം വെളിച്ചം പോലെ വെള്ളയായി തീർന്നു. 3 മോശെയും ഏലിയാവും അവനോടു സംഭാഷിക്കുന്നതായി അവർ കണ്ടു. എബ്രായർ 10:25 25 ''ചിലർ ചെയ്യുന്നതുപോലെ, ഒരുമിച്ചു കൂടിവരുന്നതിൽ വിട്ടുവീഴ്ച ചെയ്യാതെ, പരസ്പരം പ്രോത്സാഹിപ്പിച്ചുകൊണ്ടും, ആ ദിവസം സമീപിക്കുന്നതു കാണുമ്പോൾ അത് അധികമധികമായി ചെയ്യേണ്ടതുമുണ്ട്.'' -ഇവിടെ ഒരുമിച്ചുകൂടിവരുന്നവരുടെകൂടെ മരിച്ചവരും ഉണ്ട്. അപ്പോൾ മരിച്ചവരുമായി സംസാരിക്കാൻ സാധിക്കുന്നു എന്ന് ബൈബിൾ പറയുന്നു. പ്രാർധന എന്നത് ആശയവിനിമയം ആണ്. അപ്പോൾ ദൈവമാതാവിനോടും പരിശുദ്ധൻമാരോടും ഒക്കെ നമ്മുടെ ആഗ്രഹങ്ങളും ആവശ്യങ്ങളും അപേക്ഷകളും ഒക്കെ വിനിമയം ചെയ്യുന്നത് ബൈബിൾ പരമായി ശരിയല്ലേ?.
മാതാവിനോടുള്ള മധ്യസ്ഥ പ്രാർഥന കത്തോലിക്കാ സഭ നിർത്തിയോ?
അനേകരെ പരിശുദ്ധരായി പ്രഖ്യാപിച്ച കത്തോലിക്കാസഭയിലെ പരിശുദ്ധരോട് മധ്യസ്ഥ പ്രാർഥന നടത്താമോ.?
യേശുവിൻറ്റെ അമ്മയെ മധ്യസ്ഥയാക്കി പ്രാർഥിച്ച അപേക്ഷകളുടെ അവസ്ഥ എന്താണ്?
മത്തായിയുടെ ആറ്;ലുക്കോയുടെ11; അദ്ധ്യായങ്ങളിൽ എങ്ങനെ പ്രാർത്ഥിക്കണം എന്ന് കാണാം. സാധാരണ മനുഷ്യരുടെ സാധാരണ ദൈനം ദിനം ജീവിതത്തിലെ ആവശ്യങ്ങളാണ് അവയിൽ കാണുന്നത്. യേശു; സ്വകാര്യ പ്രാർത്ഥനയെ പ്രോത്സാഹിപ്പിക്കുകയും ''കർത്താവിന്റെ പ്രാർത്ഥന'' എന്ന ഒരു മാതൃകാ പ്രാർത്ഥന നടത്തുകയും ചെയ്യുന്നു. ലൂക്കോസ് 11:1-4)ലും ഒരു ശിഷ്യൻ ചോദിക്കുമ്പോൾ, മാതൃകാ പ്രാർത്ഥനയുടെ അല്പം ചെറിയ പതിപ്പ് യേശു നൽകുന്നു.
യേശുവിൻറ്റെ പഠിപ്പിക്കലിൻറ്റെ സംഗ്രഹം:
പ്രാർത്ഥന ദൈവവുമായുള്ള ആത്മാർത്ഥവും സ്വകാര്യവുമായ സംഭാഷണമാണെന്ന് യേശു പഠിപ്പിച്ചു. തൻറ്റെ മാതൃകയെ അടിസ്ഥാനമാക്കിയുള്ള പ്രാർത്ഥനയുടെ പ്രധാന ഘടകങ്ങളിൽ ഇവ ഉൾപ്പെടുന്നു: ദൈവത്തെ ആരാധിക്കുക, ദൈവഹിതവും രാജ്യവും അന്വേഷിക്കുക, ദൈനംദിന ആവശ്യങ്ങൾക്കായി അപേക്ഷിക്കുക, പാപങ്ങൾ ഏറ്റുപറയുകയും മറ്റുള്ളവരോട് ക്ഷമിക്കുകയും ചെയ്യുക, തിന്മയിൽ നിന്ന് സംരക്ഷണം അഭ്യർത്ഥിക്കുക.
യേശു പിതാവിനോട് പ്രാർഥിച്ചു, മനുഷ്യർ എങ്ങനെ പ്രാർത്ഥിക്കണം എന്ന് പഠിപ്പിച്ചു, മരിച്ച മോശയോടും ഏലീയാവിനോടും സംസാരിച്ചു. അപ്പോൾ മനുഷ്യർക്കും മരിച്ചവരോട് പ്രാർഥിക്കരുതോ???
മത്തായി 6: 6 നീയോ പ്രാർത്ഥിക്കുമ്പോൾ നിന്റെ മുറിയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.