Image

എന്റെ കൂറ് അമേരിക്കയോടു മാത്രം, ഇന്ത്യക്കാരെയെല്ലാം കൂട്ടത്തോടെ നാടുകടത്തണം: നളിൻ ഹേലി (പിപിഎം)

Published on 12 November, 2025
എന്റെ കൂറ് അമേരിക്കയോടു മാത്രം, ഇന്ത്യക്കാരെയെല്ലാം കൂട്ടത്തോടെ നാടുകടത്തണം: നളിൻ ഹേലി (പിപിഎം)

നിയമാനുസൃത കുടിയേറ്റം തന്നെ നിർത്തണമെന്നും ഇന്ത്യക്കാരെ യുഎസിൽ നിന്നു കൂട്ടത്തോടെ നാടുകടത്തണമെന്നും റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രമുഖ ഇന്ത്യൻ അമേരിക്കൻ നേതാവ് നിക്കി ഹേലിയുടെ പുത്രൻ. 

ഫോക്സ് ന്യൂസുമായുള്ള അഭിമുഖത്തിൽ ഹേലി (24) പറഞ്ഞു: "ആരും ഞെട്ടേണ്ട, വേരുകൾ ഇന്ത്യയിൽ ആണെങ്കിലും എന്റെ കൂറ് അമേരിക്കയോടു മാത്രമാണ്."  

ഒഹായോ ഗവർണർ സ്ഥാനത്തേക്കു മത്സരിക്കുന്ന ഇന്ത്യൻ വംശജൻ വിവേക് രാമസ്വാമിയെ പുച്ഛിച്ചു തള്ളിയതിനു ശ്രദ്ധിക്കപ്പെട്ട ഹേലി അടുത്ത കാലത്തു ഏറ്റവും വിവാദം ഉയർത്തിയത് പ്രസിഡന്റ് ട്രംപിന്റെ രാഷ്ട്രീയ അടിത്തറയാവുന്ന മാഗാ പ്രസ്ഥാനം മതത്തിനപ്പുറം വളർന്നിട്ടില്ല എന്ന ആക്ഷേപം ഉന്നയിച്ചാണ്. 

തന്റെ തലമുറ കടുത്ത ആശങ്കയിലാണെന്നു ഹേലി പറയുന്നു. കാരണം, തന്റെ പ്രായത്തിലുള്ള ബിരുദധാരികൾക്കു ജോലിയില്ല, ആറക്ക സംഖ്യകളിൽ കടവുമുണ്ട്. നല്ല ബിരുദമെടുത്ത തന്റെ സുഹൃത്തുക്കളിൽ ആർക്കും തന്നെ ഒന്നൊന്നര വർഷം കഴിഞ്ഞിട്ടും ജോലി ലഭിച്ചിട്ടില്ല.

ജോലി കിട്ടിയവർക്കാവട്ടെ അത് താത്കാലികമാണ്. പലരും ബിരുദം ആവശ്യമില്ലാത്ത ജോലി ചെയ്യുന്നു.

തന്റെ അവസ്ഥ മോശമില്ലെന്നു ഹേലി പറഞ്ഞു. പക്ഷെ ഭാവിയിൽ ഒരു വീട് വാങ്ങാൻ കഴിയുമെന്ന പ്രതീക്ഷയില്ല. "അമേരിക്കൻ സ്വപ്നം ഓരോ ദിവസം കടന്നു പോകുമ്പോഴും കൂടുതൽ കൂടുതൽ അസാധ്യമാവുകയാണ്."

വിദേശത്തു നിന്നു വന്നു ജോലി എടുക്കുന്നവർക്കാണ് അമേരിക്ക ഇപ്പോൾ മുൻഗണന നൽകുന്നതെന്നു ഹേലി പറഞ്ഞു. അമേരിക്കക്കാർക്കു മുൻഗണന നൽകാത്ത കമ്പനികളെ ശിക്ഷിക്കണം.

എച്-1 ബി വിസയുടെ മെച്ചം പരമാവധി കിട്ടുന്നത് ഇന്ത്യക്കാർക്കായതിനാൽ ഹേലിയുടെ ഈ നിലപാട് പലർക്കും അത്ഭുതമാവുമെന്നു ഫോക്സ് ചൂണ്ടിക്കാട്ടിയപ്പോൾ അദ്ദേഹം പറഞ്ഞു: "അവരെ കൊണ്ടുവരാൻ പാടില്ല. കാരണം അതുകൊണ്ടു എന്റെ സുഹൃത്തുക്കൾക്കും ചുറ്റിൽ ഉള്ളവർക്കും ഉണ്ടാവുന്ന ബുദ്ധിമുട്ടു ഞാൻ കാണുന്നുണ്ട്. എന്റെ കൂറ് അമേരിക്കയോടാണ്."

ബരാക്ക് ഒബാമയാണ് ഇത്രയധികം വിദേശീയർ അമേരിക്കയിൽ വരാൻ കാരണക്കാരാണെന്നു ഹേലി പറഞ്ഞു.

Nalin Haley doesn't even want legal immigration 

Join WhatsApp News
Sunil 2025-11-12 15:45:32
Hey kid, if you are unemployed, what did you study ?. Why didn't you study to become an electrician or a plumber or a mason ? Plenty of job opportunities in this country.
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-11-12 16:52:40
Come on Sunil, dont be that cruel. 🤣🤣🤣🤣. Give him little more time to grow. He will be alright 💪🤣🤣🤣🤣🤣🤣🤣 Rejice john
ഭാരതീയൻ 2025-11-12 18:32:18
എല്ലാ നിയമാനുസൃത ഇൻഡ്യൻ കുടിയേറ്റക്കാരേയും നാടു കത്തിയാൽ അവൻ്റെ അമ്മയേയും നാടു കടത്തേണ്ടി വരുമല്ലോ. അവരും ഇമ്മിഗ്രൻ്റ് ആണല്ലോ. അപ്പോൾ എവനും പഞ്ചാബിൽ പോയി കൃഷി ചെയ്ത് ജീവിക്കാം.
MATHEW V.ZACHARIA, newyor I er 2025-11-12 20:57:35
Naming Haley: This young man lacks the knowledge and respect of family roots. Sad! Mathew V. ZACHARIA, NEW YORKER.
josecheripuram 2025-11-13 01:14:13
There will be a time, Indians will have to face segregation because we are successful in America, we are above average in house hold income. we have over a million house , Go to a Church parking lot, we the top class cars. Jealousy is slowly brewing around us.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക