
തൃശൂര്‍: ധ്യാനമാര്‍ഗത്തില്‍ കുടുംബ കൗണ്‍സലിങ്ങും മോട്ടിവേഷന്‍ ക്ലാസുകളും നടത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രശസ്തരായ ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കം. തന്നെ മര്‍ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു
മുരിങ്ങൂര്‍ ഡിവൈന്‍ സ്‌നേഹനഗറില്‍ തുര്‍ക്കി വീട്ടില്‍ മരിയോ ജോസഫും(47) ഭാര്യ ജിജി മരിയോ ജോസഫും തമ്മിലാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെയാണ് ഭര്‍ത്താവ് തന്നെ മര്‍ദിച്ചെന്ന് ആരോപിച്ച് ജിജി മരിയോ ജോസഫ് ചാലക്കുടി പോലീസിനെ സമീപിച്ചത്. തുടര്‍ന്ന് ജിജിയുടെ പരാതിയില്‍ പോലീസ് ഭര്‍ത്താവിനെതിരേ കേസെടുക്കുകയായിരുന്നു. മരിയോ ജോസഫ് ഒളിവില്‍പോയിരിക്കുകയാണ്.
ഇരുവരും തമ്മില്‍ തൊഴില്‍ സംബന്ധിച്ച് തര്‍ക്കമുണ്ടാവുകയും ഒമ്പതുമാസമായി അകന്നു കഴിയുകയുമാണെന്നുമാണ് പോലീസ് പറയുന്നത്. ഒക്ടോബര്‍ 25-ന് വൈകീട്ട് പ്രശ്‌നങ്ങള്‍ പറഞ്ഞുതീര്‍ക്കാന്‍ ജിജി ഭര്‍ത്താവിന്റെ വീട്ടിലെത്തി. തുടര്‍ന്ന് സംസാരിക്കുന്നതിനിടെ ഭര്‍ത്താവ് മര്‍ദിച്ചെന്നാണ് ഭാര്യയുടെ പരാതി. ഭര്‍ത്താവ് സെറ്റ്‌ടോപ്പ് ബോക്‌സ് കൊണ്ട് തലയ്ക്കടിച്ചെന്നും കൈയില്‍ കടിച്ചെന്നും തലമുടിയില്‍ പിടിച്ചുവലിച്ചെന്നുമാണ് പരാതിയില്‍ പറയുന്നത്. നവംബര്‍ ഒന്നിനാണ് ജിജി മരിയോ ജോസഫ് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ കേസെടുത്ത ചാലക്കുടി പോലീസ് അന്വേഷണം നടത്തിവരികയാണ്.
ആക്രമണത്തിനു മുമ്പേ ഭാര്യയുടെ 70,000 രൂപ വില വരുന്ന മൊബൈൽ ഫോണും മരിയോ തകർത്തു.
സംഭവ സമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
29 വര്ഷം മുൻപ് ഇസ്ളാം മതം ഉപേക്ഷിച്ച ജോസഫ് മാരിയോ, ഭാര്യ ജിജി മാരിയോയ്ക്കൊപ്പം ഫിലോകാലിയ -PHILOKALIA എന്ന പ്രസ്ഥാനവുമായി മുന്നോട്ടുപോവുന്നതിനിടെയാണ് പ്രശ്നങ്ങൾ ഉണ്ടായിരിക്കുന്നത് . അശരണർക്കും പാവപ്പെട്ടവർക്കും നന്മയേകുന്ന ഈ കൂട്ടായ്മ നിരവധി ജീവകാരുണ്യപ്രവർത്തികളും ചെയ്തിരുന്നു . കുടുംബങ്ങൾക്ക് ട്രെയിനിംഗ് കൊടുക്കുകയായിരുന്നു ഫിലോ കാലിയയുടെ പ്രഥമ ലക്ഷ്യം. ജിജി മാരിയോ ജന്മനാ ക്രിസ്ത്യാനിയാണ്. 'താൻ ക്രിസ്ത്യാനിയായതിനുശേഷമാണ് ജിജിയെ കണ്ടുമുട്ടുന്നത്. ക്രിസ്ത്യാനിയായത് ക്രിസ്തുവിനെ ഇഷ്ടപ്പെട്ടാണെ'ന്ന് ജോസഫ് മാരിയോ പറഞ്ഞിരുന്നു.
ദൈവത്തോടു പ്രണയവും മനുഷ്യനോട് കരുണയും എന്ന മുദ്രാവാക്യവുമായാണ് ഇവർ കൗൺസിലിങ്ങും ധ്യാനവും നടത്തിയിരുന്നത്.ചെറുപ്പക്കാർക്കും ദമ്പതിമാർക്കുമിടയിലെ വിഷയങ്ങൾ പരിഹരിക്കുന്ന മികച്ച കൗൺസിലർമാർ എന്ന നിലയിൽ ക്രിസ്ത്യൻ ഗ്രൂപ്പുകളിലും ഇരുവരും സജീവമായിരുന്നു.
മാരിയോ എന്ന സുലൈമാനെ കത്തോലിക്കാ സഭയിൽ കടന്നു കൂടിയ ട്രോജൻ കുതിര എന്നാണ് വിമർശകർ വിളിക്കുന്നത്.