അലിഗഢിൽ ഒരു സ്ത്രീ മകളുടെ പ്രതിശ്രുത വരനൊപ്പം ഒളിച്ചോടിയ വാർത്ത പുറത്ത് വന്നതിന് പിന്നാലെ , ഉത്തർപ്രദേശിൽ നിന്ന് സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവന്നു. ബദൗണിൽ നിന്നുള്ള മംമ്ത എന്ന സ്ത്രീ മകളുടെ അമ്മായിയച്ഛനായ ശൈലേന്ദ്ര എന്ന ബില്ലുവിനൊപ്പം ഒളിച്ചോടിയതായി ആരോപിക്കപ്പെടുന്നു.
സ്ത്രീയുടെ ഭർത്താവ് സുനിൽ കുമാർ മാസത്തിൽ രണ്ടുതവണ മാത്രമേ വീട്ടിൽ വരാറുള്ളൂവെന്നും തന്റെ അഭാവത്തിൽ ഭാര്യ മംമ്ത മകളുടെ അമ്മായിയച്ഛനെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നുവെന്നും പറയുന്നു .
കുടുംബങ്ങളിൽ നിന്നുള്ള എതിർപ്പ് ഒഴിവാക്കാൻ ഇരുവരും ഒളിച്ചോടിയതായി റിപ്പോർട്ടുണ്ട്. 43 കാരിയായ മംമ്തയ്ക്ക് നാല് മക്കളുണ്ട്, അവരിൽ ഒരാൾ 2022 ൽ വിവാഹിതയായി. മകളുടെ അമ്മായിയപ്പനായ 46 കാരനായ ശൈലേന്ദ്രയുമായി മമ്ത അടുപ്പത്തിലാകുകയായിരുന്നുവെന്ന് പറയുന്നു.