കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാവ് രാഹുൽ ഗാന്ധി രണ്ടു ദിവസത്തെ യുഎസ് സന്ദർശനത്തിനു ശനിയാഴ്ച്ച ബോസ്റ്റണിൽ എത്തി. ലോക് സഭയിലെ പ്രതിപക്ഷ നേതാവ് റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്സിറ്റിയിൽ പ്രഭാഷണത്തിനു ശേഷം അധ്യാപകരും വിദ്യാർഥികളുമായി ആശയ വിനിമയം നടത്തും.
ഇന്ത്യൻ അമേരിക്കൻ സമൂഹവുമായും ഇടപെടുന്നുണ്ട്.
സെപ്റ്റംബറിൽ യുഎസിൽ രാഹുൽ മൂന്ന് ദിവസത്തെ സന്ദർശനം നടത്തിയിരുന്നു. ഡാളസിലും വാഷിംഗ്‌ടണിലും അദ്ദേഹം വിദ്യാർഥികളുമായി സംസാരിക്കയും പ്രവാസികളെ കാണുകയും ചെയ്തു.
രാഹുൽ ഗാന്ധി ജനാധിപത്യത്തിനും മെച്ചപ്പെട്ട ഭാവിക്കും വേണ്ടി സംസാരിക്കുന്ന യുവതയുടെ ശബ്‌ദമാണെന്ന് അദ്ദേഹത്വത്തെ സ്വാഗതം ചെയ്തുകൊണ്ട് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാവ് സാം പിട്രോഡ പറഞ്ഞു. "നമുക്ക് അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കാം, അദ്ദേഹത്തിൽ നിന്നു പഠിക്കാം."
Rahul arrives in Boston