OLD FORMAT STILL AVAILABLE: https://legacy.emalayalee.com/
മലയാളത്തിലെ ആദ്യ ന്യുസ് വെബ് സൈറ്റുകളിൽ ഒന്നായ ഇ-മലയാളി എന്നും മാറ്റങ്ങൾ അംഗീകരിക്കാൻ മടി കാട്ടിയിട്ടില്ല. ഇ-മലയാളി തുടക്കമിടുന്ന പല കാര്യങ്ങളും നാട്ടിലെ പത്രങ്ങൾ പോലും പിന്നീട് ചെയ്യുന്നതായി കണ്ടിട്ടുണ്ട്.
ടെക്‌നോളജി രംഗത്തെ കാലോചിതമായ മാറ്റങ്ങൾ ഉൾപ്പെടുത്തി ഇ-മലയാളി വെബ് സൈറ്റിന്റെ ലേ ഔട്ട് പരിഷ്കരിക്കുകയാണ്. കൂടുതൽ വാർത്തകൾ കൊടുക്കാനും നാവിഗേഷന്റെ വേഗതക്കും കൂടുതൽ പേരിൽ എത്തുന്നതിനും ഇത് ഉപകരിക്കുമെന്ന് കരുതുന്നു.
വാർത്താ രംഗത്തും വലിയ മാറ്റങ്ങൾ ആണ് ഉദ്ദേശിക്കുന്നത്. അമേരിക്കയിൽ എന്ന പോലെ ലോകത്തെവിടെയും ഉള്ള എല്ലാ മലയാളികൾക്കും ഉപകാരപ്രദമായ വാർത്താമാധ്യമമായി മാറാൻ ഇ-മലയാളി ഒരുങ്ങുകയാണ്. അതിന്റെ തുടക്കമാണ് ഈ ലേ ഔട്ട് മാറ്റം.
എങ്കിലും പഴയ സൈറ്റ് അതേപോലെ നിലനിർത്തിയിട്ടുണ്ട്. അതിന്റെ ലിങ്ക് മുകളിൽ ഉണ്ട്. അത് പോലെ ഓരോ സെക്ഷനുകളും അത് പോലെ തന്നെ നില നിർത്തിയിരിക്കുന്നു. അമേരിക്ക എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ അമേരിക്കൻ വാർത്തകൾ മാത്രം ലഭിക്കും. അത് പോലെ ചരമം ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ ചരമം മാത്രം കാണാനാവും.
തുടക്കത്തിൽ ചില പ്രശ്നങ്ങൾ കാണുമെങ്കിലും അവ ക്രമേണ പരിഹരിക്കുന്നതായിരിക്കും. ഇ-മലയാളി മികച്ച ഒരു അനുഭവമായി മാറുമെന്ന ഉറപ്പു നൽകുന്നു
എഡിറ്റർ