Image

കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍, ബോജി രാജന്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

Published on 21 April, 2025
കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍, ബോജി രാജന്‍ മെമ്മോറിയല്‍ ക്രിക്കറ്റ്  ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു.

അകാലത്തില്‍ വിട്ടുപിരിഞ്ഞ കൊല്ലം പ്രവാസി അസോസിയേഷന്‍ ക്രിക്കറ്റ് ടീം KPA ടസ്‌കേഴ്‌സിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ബോജി രാജന്റെ സ്മരണാര്‍ത്ഥം, കൊല്ലം പ്രവാസി അസോസിയേഷന്‍ തങ്ങളുടെ സ്‌പോര്‍ട്‌സ് വിങ്ങിന്റെ നേതൃതത്തില്‍, ബഹ്‌റൈന്‍ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോട് കൂടി  സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. 

മെയ് 2, 9 തീയതികളില്‍ സിഞ്ച് അല്‍ അഹലി സ്‌പോര്‍ട്‌സ് ക്ലബ് ടര്‍ഫില്‍ വച്ചു നടക്കുന്ന ക്രിക്കറ്റ്  ടൂര്‍ണ്ണമെന്റില്‍ ബഹ്റൈനിലെ പ്രമുഖരായ 16 ടീമുകള്‍ പങ്കെടുക്കുന്നു. ടൂര്‍ണ്ണമെന്റ് വിജയിയാകുന്ന ടീമിന് 200 ഡോളര്‍ സമ്മാനത്തുകയും ബോജി രാജന്‍ മെമ്മോറിയല്‍ ട്രോഫിയും, രണ്ടാം സ്ഥാനത്തു എത്തുന്ന ടീമിന് 150 ഡോളര്‍ സമ്മാനത്തുകയും ബോജി രാജന്‍ മെമ്മോറിയല്‍ ട്രോഫിയും ഉണ്ടായിരിക്കും. കൂടാതെ വിവിധ വ്യക്തിഗത ട്രോഫികളും, പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും സമ്മാനങ്ങള്‍ ഉണ്ടാകുമെന്നും സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 38161837, 39617384, 33971810, 39159398 എന്നീ നമ്പറുകളില്‍ വിളിക്കാം
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക