കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി. മാനവികതക്കും ലോക സമാധാനത്തിനും സ്‌നേഹത്തിനും വേണ്ടി നിലകൊണ്ട വ്യക്തിത്വമായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ എന്നും സഭയ്ക്കകത്തും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്ന അദ്ദേഹത്തിന്റെ വിയോഗം വിശ്വാസികള്‍ക്കും ലോക ജനതയ്ക്കും ഏറെ വേദന നല്‍കുന്നതാണ്. ലോകമെമ്പാടുമുള്ള വിശ്വാസ സമൂഹത്തിനൊപ്പം ചേര്‍ന്ന് മാര്‍പാപ്പക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും, അദ്ദേഹത്തിന്റെ വിയോഗത്തില്‍ കൊല്ലം പ്രവാസി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തുന്നതായും പ്രസിഡന്റ് അനോജ് മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍ എന്നിവര്‍ അറിയിച്ചു.