Image

കാലുവെട്ടിയെടുത്ത് കൊല ചെയ്ത ശേഷം ആനന്ദ നൃത്തം: കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; കേസില്‍ വിധി നാളെ പ്രഖ്യാപിക്കും;

രഞ്ജിനി രാമചന്ദ്രൻ Published on 29 April, 2025
കാലുവെട്ടിയെടുത്ത് കൊല ചെയ്ത ശേഷം ആനന്ദ നൃത്തം: കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; കേസില്‍ വിധി നാളെ പ്രഖ്യാപിക്കും;

പോത്തന്‍കോട് കുപ്രസിദ്ധ കാലുവെട്ടി കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നെടുമങ്ങാട് എസ്.സി. എസ്.ടി സ്‌പെഷ്യല്‍ കോടതി ജഡ്ജി എ. ഷാജഹാന്‍ ആണ് നാളെ അന്തിമ വിധി പുറപ്പെടുവിക്കുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിനാസ്പദമായ സംഭവം നടക്കുന്നത് 2021 ഡിസംബര്‍ 11നാണ്. ഈ കേസിലെ ഒന്നാം പ്രതിയായ മങ്ങാട്ട് മൂല ഉണ്ണി എന്ന് വിളിക്കുന്ന സുധീഷിന്റെ സുഹൃത്തിനെ ദേഹോപദ്രവം ചെയ്തതിനും അമ്മയെ അസഭ്യം പറഞ്ഞതിലും ഉള്ള വൈരാഗ്യത്താലാണ് കൃത്യം നടത്തിയത്.

അക്രമിസംഘത്തെ കണ്ട് ഒരു വീട്ടില്‍ ഓടിയൊളിച്ച സുധീഷിനെ, പിന്തുടര്‍ന്നെത്തിയ സംഘം മാരകമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. പിന്നാലെ സുധീഷിന്റെ കാലും വെട്ടിമാറ്റിയാണ് പ്രതികള്‍ കടന്നുകളഞ്ഞത്. വെട്ടിയെടുത്ത കാല്‍ നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ച് ആഹ്ലാദപ്രകടനം നടത്തിയ പ്രതികൾ തുടർന്ന് വാഹനങ്ങളില്‍ രക്ഷപെടുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ഏറെ ജനശ്രദ്ധ നേടിയ കേസായിരുന്നു ഇത്. പ്രതികള്‍ക്കെതിരെ 88-ാം ദിവസം പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. രണ്ട് കൊലപാതക കേസുകളിലെ പ്രതിയായ ചിറയിന്‍കീഴ് അഴൂര്‍ സ്വദേശി ഒട്ടകം രാകേഷ് ആയിരുന്നു ഈ കേസിന്റെ മാസ്റ്റര്‍ ബ്രയിന്‍. കൊല എങ്ങനെ നടത്തണം എന്ന് പ്ലാന്‍ ചെയ്തതും ആളുകളെ കൂട്ടിയതും ഒട്ടകം രാജേഷ് എന്ന കൊടും ക്രമിനല്‍ ആയിരുന്നു. 11 പ്രതികളുള്ള കേസില്‍ 2 പ്രതികള്‍ ഒഴികെ ബാക്കിയുള്ളവര്‍ വിചാരണത്തടവില്‍ കഴിഞ്ഞു വരവെ വിചാരണ വേളയില്‍ കോടതിയില്‍ ഹാജരാകുന്നതിനല്ലാതെ പുറം ലോകം കണ്ടിട്ടില്ല. കൊലപാതകത്തിനു ശേഷം ഒളിവില്‍ പോകുന്നതിന് പണവും വാഹനവും സംഘടിപ്പിച്ചും, ജാമ്യത്തിലിറങ്ങുന്നതിനുള്ള പദ്ധതികള്‍ തയ്യാറാക്കിയുമാണ് ഒട്ടകം രാജേഷ് അടങ്ങുന്ന സംഘം കൊല ചെയ്യുന്നത്.

 

 

 

English summary:

Dancing in joy after severing the leg and committing murder: Court finds the accused guilty; verdict to be announced tomorrow.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക