വിഎസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്താന് രാവിലെ വീണ്ടും മെഡിക്കല് ബോര്ഡ് ചേരും
ഇന്നലെ അര്ധ രാത്രി 12 മണിയോടെ കോട്ടയം കോടിമത പാലത്തിന് സമീപമായിരുന്നു വാഹനാപകടം
പൊലീസ് മേധാവിയുടെ താല്ക്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച് വെങ്കിടേഷില് നിന്നും റവാഡ ചന്ദ്രശേഖര് പൊലീസ് മേധാവിയുടെ ബാറ്റണ് സ്വീകരിച്ച് ചുമതല ഏറ്റെടുത്തു
തമിഴ്നാടിനോട് അതിര്ത്തി പ്രദേശത്താണ് പുലി ആഴ്ചകളോളം ഭീതി വിതച്ചത്
പ്രതിയെ പിടികൂടാൻ ജില്ലയിലുടനീളം വ്യാപക തിരച്ചിൽ നടത്തിവരികയാണ്
കെഡബ്ല്യുഎയ്ക്ക് 1.4 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ജല അതോറിറ്റി ഉദ്യോഗസ്ഥന്
തിരുവനന്തപുരം: വിദ്വേഷ പ്രസംഗം നടത്തിയതിന് മുൻ എം.എൽ.എ പി.സി. ജോർജിനും എച്ച്.ആർ.ഡി.എസ് ഇന്ത്യ സെക്രട്ടറി അജികൃഷ്ണനുമെതിരെ പരാതി. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികവുമായി ബന്ധപ്പെട്ട് തൊടുപുഴയിൽ എച്ച്.ആർ.ഡി.എസ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുന്നതിനിടെ, പി.സി. ജോർജ് നടത്തിയ പരാമർശങ്ങൾ സാമൂഹിക ഐക്യം തകർക്കുന്നതാണെന്നും രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നുമാണ് ആവശ്യം.
വാഷിങ്ടണ് : അമേരിക്ക സിറിയയ്ക്കെതിരെ ഏര്പ്പെടുത്തിയിരുന്ന സാമ്പത്തിക, വ്യാപാര ഉപരോധങ്ങള് അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില് പ്രസിഡന്റ് ഡോണള്ഡ് ട്രംപ് ഒപ്പുവെച്ചു. വൈറ്റ് ഹൗസ് വൃത്തങ്ങള് ഇക്കാര്യം അറിയിച്ചു. എന്നാല്, മുന് പ്രസിഡന്റ് ബാഷാര് അല് അസദിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഏര്പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങള് അമേരിക്ക തുടരും. യുഎസിന്റെ ഈ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് യുഎസ് പ്രസ് സെക്രട്ടറി അറിയിച്ചു. ആഭ്യന്തരയുദ്ധത്തില് തകര്ന്ന സിറിയയെ പുനര്നിര്മ്മിക്കുന്നതിന് ആവശ്യമായ സഹായങ്ങള് ചെയ്യുമെന്നും ഉപരോധം അവസാനിപ്പിക്കുമെന്നും ട്രംപ് മെയ് മാസത്തില് പ്രഖ്യാപിച്ചിരുന്നു.
ചൈനയിലെ കുന്മിങില് പാകിസ്ഥാന്, ചൈന, ബംഗ്ലാദേശ് പ്രതിനിധികള് തമ്മില് ഇതുസംബന്ധിച്ച ചര്ച്ചകള് നടത്തിയതായാണ് റിപ്പോര്ട്ട്. ഇന്ത്യ, പാകിസ്ഥാന്, അഫ്ഗാനിസ്ഥാന്, ബംഗ്ലാദേശ്, ഭൂട്ടാന്, നേപ്പാള്, മാലിദ്വീപ്, ശ്രീലങ്ക എന്നീ രാജ്യങ്ങളാണ് സാര്ക്ക്
വൈസ് പ്രസിഡന്റായി സിയാദ് കോക്കറും ജനറല് സെക്രട്ടറിയായി എസ്.എസ്.ടി. സുബ്രഹ്മണ്യനും ജോയിന്റ് സെക്രട്ടറിയായി എ. മാധവന്, മുകേഷ് ആര്. മേത്ത, പി.എ. സെബാസ്റ്റ്യന് എന്നിവരും ട്രഷററായി വി.പി. മാധവന് നായരും തിരഞ്ഞെടുക്കപ്പെട്ടു
പൂക്കോട് വെറ്ററിനറി സര്വകലാശാലയിലെ സിദ്ധാര്ത്ഥന്റെ മരണത്തില് മുന് ഡീനും ഹോസ്റ്റല് അസിസ്റ്റന്റ് വാര്ഡനുമായിരുന്നവര് അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി. അച്ചടക്ക നടപടികളുമായി ഇരുവരും സഹകരിക്കണമെന്നും കുറ്റക്കാരായ വിദ്യാര്ത്ഥികള്ക്കെതിരെ സര്വകലാശാല ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്ദേശിച്ചു.
കോട്ടയം പനയ്ക്കപ്പാലത്ത് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്.
രാജ്യത്തെ ഞെട്ടിച്ച അഹമ്മദാബാദ് വിമാന ദുരന്തം സംബന്ധിച്ച് അട്ടിമറി സാധ്യതയും അന്വേഷിക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ. കേന്ദ്ര സിവില് വ്യോമയാന സഹമന്ത്രി മുരളീധര് മൊഹോലാണ് ഇക്കാര്യം വ്യ
തൃശ്ശൂർ പുതുക്കാട് രണ്ട് നവജാത ശിശുക്കളെ കൊന്ന് കുഴിച്ചിട്ട കേസിൽ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കുട്ടികളുടെ അമ്മയായ അനീഷയെ വിയ്യൂർ വനിതാ ജയിലിലേക്കും, കാമുകൻ ഭവിനെ ഇരിഞ്ഞാലക്കുട സബ് ജയിലിലേക്കും മാറ്റാൻ ഇരിഞ്ഞാലക്കുട ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
കൊൽക്കത്തയിലെ ലോ കോളേജിൽ നിയമ വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ മുഖ്യപ്രതി മനോജിത് മിസ്ര സ്ഥിരം കുറ്റവാളിയെന്ന് പൊലീസ്. കൊലപാതകശ്രമം, ലൈംഗികാതിക്രമം, പിടിച്ചുപറി
പാലക്കാട് അനങ്ങനടി കോതകുറുശ്ശിയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തുകയും മകളെ ആക്രമിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് ജീവിപര്യന്തം കഠിനതടവും 2 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി.
ഇന്ത്യ - അമെരിക്ക ഇടക്കാല വ്യാപാര കരാർ ജൂലൈ എട്ടിനുള്ളിൽ പ്രഖ്യാപിച്ചേക്കും. ഇരു രാജ്യങ്ങളും തമ്മിൽ ഇക്കാര്യത്തിൽ ചർച്ചകൾ പൂർത്തിയായതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രണ്ടു രാജ്യങ്ങളും ഇതിനകം തന്നെ പ്രധാന കാര്യങ്ങളിൽ ധാരണയിൽ എത്തിയതായാണ് കേന്ദ്ര വാണിജ്യ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
യുഎഇയിലെ റാസൽഖൈമയിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മലയാളിക്ക് ദാരുണാന്ത്യം
ശുക്ലയുടെ മയോജെനസിസ് പരീക്ഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള് അറിയുന്നതിലൂടെ ബഹിരാകാശ സഞ്ചാരികള് നേരിടുന്ന അസ്ഥിപേശികളുടെ നശീകരണം ഉള്പ്പടെയുള്ള അവസ്ഥകള്ക്കുള്ള ചികിത്സകള് വികസിപ്പിക്കാനാവും
തെന്നിന്ത്യൻ താരറാണി തൃഷ കൃഷ്ണൻ്റെ അഞ്ച് വർഷം മുൻപുള്ള ഒരു അഭിമുഖ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും വൈറലായിരിക്കുകയാണ്.
ലോകമെമ്പാടും പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരെ അനുസ്മരിച്ച് യുഎസ് ആസ്ഥാനമായുള്ള നസറേൻ.ഓർഗ് സംഘടന സ്ഥാപിക്കുന്ന ആറാമത്തെ പ്രാർത്ഥനാലയമാണിത്.
100 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിൽ മരങ്ങൾ വെട്ടിമാറ്റാതെ ടാറിംഗ് പൂർത്തിയാക്കി ബിഹാറിലെ ജഹനാബാദ്.
സർക്കാർ അവഗണനയ്ക്കെതിരെ സമരം ശക്തമാക്കാൻ ആശാവർക്കർമാർഅതേസമയം ആശമാർ സെക്രട്ടേറിയറ്റിൽ നടത്തിവരുന്ന അിശ്ചിതകാലരാപ്പകൽ സമരം 140 ദിനങ്ങൾ പിന്നിട്ടു. സമരക്കാരുമായി ചർച്ചനടത്താൻ സർക്കാർ ചുമതലപ്പെടുത്തിയ ഹരിത വി
സുരേഷ് ഗോപി നായകനായ ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേരിലെ ജാനകി എന്ന പേരു മാറ്റണമെന്ന് നിർദേശിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ അത് ബോധിപ്പിക്കാൻ സെൻസർ ബോർഡിനോട് ആവശ്യപ്പെട്ട് ഹൈക്കോടതി. ‘ജെ.എസ്.കെ – ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ സിനിമയുടെ പ്രദർശന അ
ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അംഗസംഖ്യ 100 ദശലക്ഷം കടന്നതായി റിപ്പോർട്ട്. 1921-ൽ സ്ഥാപിതമായ സിപിസിയിൽ 2024 അവസാനത്തോടെ 100.27 ദശലക്ഷത്തിലധികം അംഗങ്ങളുണ്ടായിരുന്നു
കൊല്ലം-എറണാകുളം മെമു ട്രെയിനിലെ അമിത തിരക്കിനെ തുടർന്ന് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം. കോട്ടയം സ്വദേശിനി സുപ്രിയ ആണ് ട്രെയിനിനുള്ളിലെ തിരക്കിൽ തലകറങ്ങി വീണത്.
സുരേഷ് ഗോപി അഭിഭാഷക വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം **'ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള'**യുടെ റിലീസ് സെൻസർ ബോർഡ് തടഞ്ഞതിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി.
ഇന്ത്യ സന്ദർശനത്തിനെത്തിയ അമേരിക്കൻ വ്ലോഗർക്ക് ഒരു ഇന്ത്യൻ അമ്മ വാത്സല്യത്തോടെ ഭക്ഷണം നൽകുന്ന ഹൃദയസ്പർശിയായ വീഡിയോ ഇന്റർനെറ്റിൽ വൈറലായി.
മകളുടെ വിവാഹത്തിനായി എടുത്ത വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ, കാസർഗോഡ് നീലേശ്വരം പള്ളിക്കര സ്വദേശികളായ പത്മനാഭൻ (70), ദേവി (65) ദമ്പതികളെ യൂണിയൻ ബാങ്ക് വീട്ടിൽ നിന്ന് ഇറക്കിവിട്ടു.
മണിപ്പൂരില് വീണ്ടും വെടിവെപ്പ്. ചുരാചന്ദ്പൂരില് നാലുപേരെ അഞ്ജാതര് വെടിവച്ചുകൊന്നു. കുക്കി-മെയ്തെയ് വിഭാഗങ്ങള് തമ്മിലുള്ള സംഘര്ഷമാണോ എന്നാണ് സംശയം. കുക്കി ഭൂരിപക്ഷ മേഖലയാണ് ചുരാചന്ദ്പൂര്. പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. സാമ്പിൾ രാസപരിശോധന ഫലം വന്നതിന് ശേഷം തുടർ നടപടികളിലേക്ക് പൊലീസ് കടക്കും. കുഞ്ഞിന് മാതാപിതാക്കൾ ചികിത്സ നൽകിയില്ലെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കേസ് അന്വേഷിക്കുന്നത്.
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ഒരു മുന്നണിയിലേക്കും ഇല്ലെന്ന് പിവി അന്വര്. ആരുടെ വാതിലും തല്ക്കാലം മുട്ടാനോ തുറക്കാന് ആവശ്യപ്പെടാനോ പോകില്ലെന്നും പിവി അന്വര് പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില് പിണറായിസം ഇല്ലെന്നും യുഡിഎഫുമായും
മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.ഐ.എം. നേതാവുമായ വി.എസ്. അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.
ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൾ റഹീമിൻ്റെ മോചനത്തിനായി ദയാഹർജി നൽകും. റിയാദ് ഗവർണർക്കാണ് ദയാഹർജി നൽകുക. നിയമസഹായ സമിതിയാണ് റിയാദ് ഗവർണർക്ക് ദയാഹർജി നൽകുക.
ഇടുക്കി ജില്ലാ ആശുപത്രിയിൽ ഗുരുതരമായ അനാസ്ഥ തുടരുന്നു. ലിഫ്റ്റ് തകരാറിലായതിനെ തുടർന്ന് ഡയാലിസിസ് രോഗികളെ ഉൾപ്പെടെ അഞ്ചാം നിലയിലേക്ക് ചുമന്നു കൊണ്ടുപോകേണ്ട ദയനീയ സാഹചര്യമാണ് നിലവിലുള്ളത്.
തമിഴ്നാട്ടിലെ തിരുപ്പൂരിൽ സ്ത്രീധനപീഡനത്തെ തുടർന്ന് യുവതി കാറിൽ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. റിധന്യ (27) ആണ് മരിച്ചത്.
സംസ്ഥാന ആരോഗ്യ വകുപ്പിനെതിരെയും മന്ത്രി വീണാ ജോർജിനെതിരെയും രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ.മുരളീധരൻ.
സംസ്ഥാന പോലീസ് മേധാവിയായി റവാഡ ചന്ദ്രശേഖരനെ നിയമിച്ചതിനെ ന്യായീകരിച്ച് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്ത്.
വ്യാപക പ്രതിഷേധം ഉയര്ന്നതിനെത്തുടര്ന്ന് ഒന്നു മുതല് അഞ്ച് വരെയുള്ള ക്ലാസുകളില് ഹിന്ദി ഭാഷ നിര്ബന്ധമാക്കാനുള്ള തീരുമാനത്തില്
രാമപുരം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്