Image

റാപ്പർ വേടൻ കേസിൽ വനം വകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

രഞ്ജിനി രാമചന്ദ്രൻ Published on 29 April, 2025
റാപ്പർ വേടൻ കേസിൽ വനം വകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

റാപ്പർ വേടൻ കേസിൽ വനം വകുപ്പ് നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ. പുലിപ്പല്ല് ആരാധകൻ നൽകിയതാണോ എന്നത് കോടതിയിൽ തെളിയിക്കണം. ശിക്ഷാ നടപടികൾ തീരുമാനിക്കുന്നത് കോടതിയാണെന്നും മന്ത്രി പറഞ്ഞു.

 7 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. അതേസമയം മാലയിൽ‌ പുലിപ്പല്ല് കണ്ടെത്തിയ സംഭവത്തിൽ റാപ്പർ വേടന്റെ അറസ്റ്റ് വനംവകുപ്പ് രേഖപ്പെടുത്തി. കോടനാട് റേഞ്ച് ഓഫീസർ എത്തി വേടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് വേടനെതിരെ കേസ് എടുത്തിട്ടുള്ളത്.

 

 

English summary:

Minister A. K. Saseendran said that the Forest Department will proceed with legal action in the rapper Vedan case.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക