Image

‘കുഞ്ഞിന്റെ നിറം തന്റേതുപോലല്ലെന്ന് പറഞ്ഞടക്കം പീഡിപ്പിച്ചു’; കണ്ണൂർ പായം സ്വദേശിനിയായ യുവതിയുടെ ആത്മഹത്യ ;ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി

രഞ്ജിനി രാമചന്ദ്രൻ Published on 29 April, 2025
‘കുഞ്ഞിന്റെ നിറം തന്റേതുപോലല്ലെന്ന് പറഞ്ഞടക്കം പീഡിപ്പിച്ചു’; കണ്ണൂർ പായം സ്വദേശിനിയായ യുവതിയുടെ ആത്മഹത്യ ;ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ പരാതി

കണ്ണൂർ പായം സ്വദേശിനിയായ 24 വയസ്സുകാരി സ്നേഹയുടെ ആത്മഹത്യ ഭർത്താവിന്റെയും കുടുംബത്തിന്റെയും പീഡനത്തെ തുടർന്നാണെന്ന് ബന്ധുക്കൾ ആരോപിച്ചു. സ്ത്രീധനത്തിന്റെ പേരിലും, കുഞ്ഞിന്റെ നിറം തന്റേതുപോലെയല്ല എന്ന് പറഞ്ഞും ഭർത്താവ് ജിനീഷ് സ്നേഹയെ നിരന്തരം പീഡിപ്പിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ ജിനീഷിനെ ഇരിട്ടി പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

"തന്റെ മരണത്തിന് ഉത്തരവാദിത്തം ഭർത്താവിനും ഭർത്താവിന്റെ കുടുംബത്തിനുമാണ്" എന്ന് സ്നേഹയുടെ രണ്ടു വരി ആത്മഹത്യ കുറിപ്പിൽ എഴുതിയിട്ടുണ്ട് അഞ്ചു വർഷം മുൻപായിരുന്നു സ്നേഹയും ജിനീഷും വിവാഹിതരായത്. ആദ്യ ഘട്ടത്തിൽ സ്നേഹയുടെ മേലുള്ള സംശയമായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. കുഞ്ഞ് ജനിച്ചതോടെ കുഞ്ഞിന്റെ നിറത്തിന്റെ പേരിൽ പോലും ജിനീഷ് സ്നേഹയെ ഉപദ്രവിച്ചതായി പരാതിയുണ്ട്. പിന്നീട് സ്ത്രീധനമായി നൽകിയ സ്വർണം കുറഞ്ഞുപോയെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

സ്നേഹ പലതവണ പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും അപ്പോഴെല്ലാം കേസ് ഒത്തുതീർപ്പാക്കുകയായിരുന്നു. ഒടുവിൽ ഈ മാസം 15ന് ഉളിക്കൽ പോലീസ് സ്റ്റേഷനിലും സ്നേഹ പരാതി നൽകിയിരുന്നു. എന്നാൽ ഈ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജിനീഷ് ഫോണിൽ വിളിച്ച് സ്നേഹയെ ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പറയുന്നു. ഇന്നലെ വൈകിട്ടാണ് സ്നേഹയെ സ്വന്തം വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ലോറി ഡ്രൈവറായ ഭർത്താവ് ജിനീഷ് നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.

 

 

 

English summary:

Harassed saying the baby's skin tone didn't match his" — Suicide of young woman from Payyannur, Kannur; Complaint filed against husband and his family.

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക