Image

കൊല്ലം പ്രവാസി അസോസിയേഷന്‍ വിഷു -ഈസ്റ്റര്‍ ആഘോഷിച്ചു.

Published on 29 April, 2025
 കൊല്ലം പ്രവാസി അസോസിയേഷന്‍  വിഷു -ഈസ്റ്റര്‍  ആഘോഷിച്ചു.

കൊല്ലം പ്രവാസി അസോസിയേഷന്‍  വിഷു ഈസ്റ്റര്‍  ആഘോഷം  കലവറ റസ്റ്റോറെന്റ് ഹാളില്‍ വച്ച് വിപുലമായി ആഘോഷിച്ചു. കെ പി എ പ്രസിഡന്റ്  അനോജ്  മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങിനു  ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍  സ്വാഗതം പറഞ്ഞു. ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റി  ജനറല്‍ സെക്രട്ടറി  ശ്രീകാന്ത് എം എസ്  ഉദ്ഘാടനവും,  സാമൂഹ്യ പ്രവര്‍ത്തകനായ  സെയ്ദ് ഹനീഫ  വിശിഷ്ട വ്യക്തിയായും പങ്കെടുത്തു സംസാരിച്ചു. കെ. പി. എ. കലാ സാംസ്‌കാരിക വിഭാഗം - സൃഷ്ടിയുടെ നേതൃത്വത്തില്‍  ആരംഭിച്ച  കെ. പി. എ വായനശാല എന്ന വെര്‍ച്വല്‍ ലൈബ്രറിയുടെ പോസ്റ്റര്‍  സൃഷ്ടി ജനറല്‍ കണ്‍വീനര്‍  ശ്രീ ജഗത് കൃഷ്ണകുമാര്‍ കെപിഎ പ്രസിഡന്റ്  അനോജ് മാസ്റ്ററിനു  കൈമാറി.  

കെ പി എ സ്ഥാപക പ്രസിഡന്റ്  നിസാര്‍ കൊല്ലം, കെ പി എ വൈസ് പ്രസിഡന്റ് കോയിവിള  മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി  അനില്‍കുമാര്‍,  സെക്രട്ടറി രജീഷ് പട്ടാഴി, കെ പി എ സ്ഥാപക ജനറല്‍ സെക്രട്ടറി  ജഗത് കൃഷ്ണകുമാര്‍, കെ പി എ സ്ഥാപക  സെക്രട്ടറി  കിഷോര്‍ കുമാര്‍, കെ പി എ സ്ഥാപക ട്രഷറര്‍ രാജ് ഉണ്ണി കൃഷ്ണന്‍, മുന്‍ കെ പി എ  അസിസ്റ്റന്റ്  ട്രഷറര്‍  ബിനു കുണ്ടറ എന്നിവര്‍ പരിപാടിക്ക് ആശംസകള്‍ അറിയിച്ചു. കെ പി എ ട്രഷറര്‍  മനോജ് ജമാലിന്റെ ചടങ്ങിന് നന്ദി അറിയിച്ചു.

തുടര്‍ന്ന് സൃഷ്ടി കലാകാരന്മാരുടെയും, കുട്ടികളുടെയും നേതൃത്വത്തില്‍ നടന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടി. കെ പി എ സെന്‍ട്രല്‍ കമ്മിറ്റി, ജില്ലാ കമ്മിറ്റി, പ്രവാസി ശ്രീ  കുടുംബാംഗങ്ങളും പരിപാടിയില്‍  സന്നിഹിതരായിരുന്നു.
 

 കൊല്ലം പ്രവാസി അസോസിയേഷന്‍  വിഷു -ഈസ്റ്റര്‍  ആഘോഷിച്ചു.
 കൊല്ലം പ്രവാസി അസോസിയേഷന്‍  വിഷു -ഈസ്റ്റര്‍  ആഘോഷിച്ചു.
 കൊല്ലം പ്രവാസി അസോസിയേഷന്‍  വിഷു -ഈസ്റ്റര്‍  ആഘോഷിച്ചു.
 കൊല്ലം പ്രവാസി അസോസിയേഷന്‍  വിഷു -ഈസ്റ്റര്‍  ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക