Image

നടന്‍ രോഹിത് ബാസ്ഫോര്‍ വെള്ളച്ചാട്ടത്തിന് സമീപം മരിച്ച നിലയില്‍

രഞ്ജിനി രാമചന്ദ്രൻ Published on 29 April, 2025
നടന്‍ രോഹിത് ബാസ്ഫോര്‍ വെള്ളച്ചാട്ടത്തിന് സമീപം മരിച്ച നിലയില്‍

വരാനിരിക്കുന്ന 'ഫാമിലി മാന്‍ 3' എന്ന പരമ്പരയില്‍ അഭിനയിച്ച നടന്‍ രോഹിത് ബാസ്ഫോറെ മരിച്ച നിലയില്‍ കണ്ടെത്തി. ഗുവാഹതിയിലെ ഗര്‍ഭംഗ വെള്ളച്ചാട്ടത്തിന് സമീപമാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടന്റെ മരണം കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. അടുത്ത കാലത്ത് പാര്‍ക്കിങ്ങിനെ ചൊല്ലിയുണ്ടായ സംഘര്‍ഷമാണ് കൊലപാതകത്തിന് കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം. ഏപ്രിൽ 27 ഉച്ചയ്ക്ക് ഞായറാഴ്ച  ഗർഭംഗ വെള്ളച്ചാട്ടത്തിന് സമീപം ആണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

മാസങ്ങള്‍ക്ക് മുന്‍പാണ് രോഹിത് മുംബൈയില്‍ നിന്നും ഗുവാഹത്തിയിലെത്തിയത്. ഞായാറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം ഒരു ദിവസത്തെ വിനോദയാത്രയ്ക്ക് പോയതായി ബന്ധുക്കള്‍ പറഞ്ഞു. വൈകീട്ട് മുതല്‍ രോഹിതിനെ ഫോണില്‍ വിളിച്ചപ്പോള്‍ ലഭിക്കാതെയായായി. അപകടം ഉണ്ടായി ഒരു മണിക്കൂറിന് ശേഷം രോഹിത് അപകടത്തില്‍പ്പെട്ടുവെന്നും, ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ മരിച്ചെന്ന് വിനോദയാത്രയില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വിളിച്ചറിയിക്കുകയായിരുന്നെന്നും കുടുംബം പറയുന്നു.

തിങ്കളാഴ്ച ഗുവാഹതി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. തലയിലും മുഖത്തും ശരീരത്തിലും പരിക്കേറ്റ പാടുകള്‍ കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലിസ് പറഞ്ഞു.

 

 

 

English summary:

Actor Rohit Basfor found dead near a waterfall.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക