Image

കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു; മരണം രാത്രി വൈകി വീടിന് സമീപം എത്തിയ കാട്ടാനയെ ഓടിക്കുന്നതിനിടെ

Published on 29 April, 2025
കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു;  മരണം രാത്രി വൈകി  വീടിന് സമീപം എത്തിയ കാട്ടാനയെ ഓടിക്കുന്നതിനിടെ

കോതമം​ഗലം: കോതമം​ഗലം കുട്ടമ്പുഴ പിണവൂർകുടിയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു. ചക്കനാനിക്കൽ സി.എം പ്രകാശാണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ വീടിന് സമീപം എത്തിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. 

ആന പ്രകാശിനും സുഹൃത്തുക്കൾക്കും നേരെ തിരിഞ്ഞു. തുടർന്ന് ഭയന്ന് ഓടിയതിന് പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. പ്രകാശിനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക