Image

ആക്‌സിയം 4 വിക്ഷേപണം മെയ് 29ന്: ശുഭാന്‍ശു ശുക്ല ബഹിരാകാശത്തേയ്ക്ക്

Published on 29 April, 2025
ആക്‌സിയം 4 വിക്ഷേപണം മെയ് 29ന്: ശുഭാന്‍ശു ശുക്ല ബഹിരാകാശത്തേയ്ക്ക്

തിരുവനന്തപുരം: ആക്സിയം 4 വിക്ഷേപണം മെയ് 29ന് രാത്രി പത്തരയ്ക്ക്. രാകേഷ് ശര്‍മ്മയ്ക്ക് ശേഷം ഇന്ത്യാക്കാരനായ ശുഭാന്‍ശു ശുക്ല ആദ്യമായി ബഹിരാകാശ നിലയത്തിലേക്ക് പോകുന്നുവെന്ന പ്രത്യേകതയാണ് ഈ ദൗത്യത്തിനുള്ളത്. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റായിരിക്കും വിക്ഷേപണ വാഹനം. നാസയുടെ മുതിര്‍ന്ന ബഹിരാകാശ പര്യവേഷക പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നിവരാണ് ആക്ലിയം 4-ലെ മറ്റ് അംഗങ്ങള്‍. സ്‌പേസ് എക്‌സിന്റെ തന്നെ ഡ്രാഗണ്‍ പേടകമാണ് യാത്രാ വാഹനം.

സുനിത വില്യംസ് ബഹിരാകാശ നിലയത്തില്‍ നിന്ന് മടങ്ങി വന്ന അതേ ഡ്രാഗണ്‍ പേടകത്തിലാണ് ശുഭാന്‍ശു ശുക്ലയും സംഘവും പോകുന്നത്. ഇന്ത്യന്‍ മണ്ണില്‍ നിന്ന് ഇന്ത്യന്‍ പേടകത്തില്‍ മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗന്‍യാന്‍ പദ്ധതി ഐഎസ്ആര്‍ഒയുടെയും ഇന്ത്യയുടെയും സ്വപ്നമാണ്. ആ ദൗത്യത്തിനായി തെരഞ്ഞെടുക്കപ്പെട്ടവര്‍ നാല് പേരില്‍ ഒരാളാണ് ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാന്‍ശു ശുക്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക