കൊല്ലം പ്രവാസി അസോസിയേഷന്‍ ലോക തൊഴിലാളി ദിനം കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെച്ച് സംഘടിപ്പിച്ച കെ. പി. എ സ്‌നേഹസ്പര്‍ശം 17 -മതു രക്തദാന ക്യാമ്പ്, വനിതാവിഭാഗം പ്രവാസി ശ്രീ യുടെ നേതൃത്വത്തില്‍ ജുര്‍ദാബില്‍ വനിതാ തൊഴിലാളികളോടൊപ്പവും , ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍വാന്‍ ഫൈബര്‍ ഗ്ലാസ് ഫാക്ടറി തൊഴിലാളികളോടൊപ്പവും വിവിധ പരിപാടികളോടെ അതിവിപുലമായി രീതിയില്‍ ആഘോഷിച്ചു.
മെയ് ഒന്നിന് രാവിലെ കിങ് ഹമദ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ വെച്ച് സംഘടിപ്പിച്ച കെ . പി . എ സ്‌നേഹസ്പര്‍ശം 17 -മതു രക്തദാന ക്യാമ്പില്‍ 60-ല്‍ പരം പ്രവാസികള്‍ രക്തദാനം നടത്തി. ക്യാമ്പ് ഗുരുദേവ സോഷ്യല്‍ സൊസൈറ്റി ചെയര്‍മാന്‍ സനീഷ് കൂറുമുള്ളില്‍ ഉത്ഘാടനം ചെയ്യ്തു. കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലഡ് ഡൊണേഷന്‍ കണ്‍വീനര്‍ വിഎം പ്രമോദ് സ്വാഗതവും കെ പി എ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , ട്രഷറര്‍ മനോജ് ജമാല്‍ , സെക്രട്ടറിമാരായ അനില്‍കുമാര്‍, രജീഷ് പട്ടാഴി, കെ പി എ സ്ഥാപക പ്രസിഡന്റ് നിസാര്‍ കൊല്ലം, സ്ഥാപക ജനറല്‍ സെക്രട്ടറി ജഗത് കൃഷ്ണകുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ബ്ലഡ് ഡൊണേഷന്‍ കണ്‍വീനര്‍ നവാസ് കരുനാഗപ്പള്ളി നന്ദി അറിയിച്ചു. കെ. പി. എ സെന്‍ട്രല്‍, ഡിസ്ട്രിക് കമ്മിറ്റി, പ്രവാസിശ്രീ അംഗങ്ങള്‍ ക്യാമ്പിന് നേതൃത്വo നല്‍കി.
കൊല്ലം പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗം പ്രവാസി ശ്രീ യുടെ നേതൃത്വത്തില്‍ ജോര്‍ദാബില്‍ നൂറിലധികം വനിതാ തൊഴിലാളികള്‍ മാത്രമുള്ള ക്യാമ്പില്‍ ലോക തൊഴിലാളി ദിനം ആഘോഷിച്ചു ഭക്ഷണവിതരണം നടത്തി. കെ പി എ സെക്രട്ടറി അനില്‍കുമാര്‍ ഉത്ഘാടനം നിര്‍ വഹിച്ച ചടങ്ങില്‍ പ്രവാസശ്രീ കോഡിനേറ്റര്‍ കിഷോര്‍ കുമാര്‍, രഞ്ജിത്ത് ആര്‍ പിള്ളൈ, പ്രവാസശ്രീ യൂണിറ്റ് ഹെഡുകള്‍ ആയ പ്രദീപ അനില്‍ , ശാമില ഇസ്മായില്‍, സുമി ഷമീര്‍, ഷാനി നിസാര്‍, കാജല്‍ നവീന്‍. എന്നിവര്‍ ആശംസ അറിയിച്ചു.
കൊല്ലം പ്രവാസി അസോസിയേഷന്‍ ഹമദ് ടൗണ്‍ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബഹറിന്‍ സര്‍വാന്‍ ഫൈബര്‍ ഗ്ലാസ് ഫാക്ടറി തൊഴിലാളികളോടൊപ്പം നടന്ന മെയ് ദിന പരിപാടി കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹമദ് ടൗണ്‍ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷ വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് , ട്രഷറര്‍ മനോജ് ജമാല്‍, സെക്രട്ടറിമാരായ അനില്‍കുമാര്‍, രജീഷ് പട്ടാഴി, സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങളായ പ്രമോദ് വി എം, ലിനീഷ് പി ആചാരി ഏരിയ കോഡിനേറ്റര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. ഏരിയ സെക്രട്ടറി റാഫി പരവൂര്‍ സ്വാഗതവും , ഏരിയ ട്രഷറര്‍ സുജേഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് തൊഴിലാളികള്‍ക്ക് മധുര വിതരണം നടത്തി.