Image

മഹാകവി വെണ്ണിക്കുളത്തിന്റെ സംഭാവനകള്‍ വലുത്. ഡോ. എന്‍ ജയരാജ്.

Published on 09 May, 2025
മഹാകവി വെണ്ണിക്കുളത്തിന്റെ സംഭാവനകള്‍ വലുത്. ഡോ. എന്‍ ജയരാജ്.

മസ്‌കറ്റ് : മലയാള നാടിന് മഹാകവി വെണ്ണിക്കുളം നല്‍കിയ സംഭാവനകള്‍ ഏറെ വലുതെന്ന് ഗവണ്‍മെന്റ്  ചിഫ്  വിപ്പ് ഡോ. എന്‍ ജയരാജ് പറഞ്ഞു. വെണ്ണിക്കുളത്തിന്റെ കാവിതകള്‍ ഏറ്റവും ശ്രദ്ധേയമായിരുന്നു.
കേരളം അറിഞ്ഞ മഹാകവികളില്‍ പണ്ഡിതനും, അറിയപ്പെട്ട സാഹിത്യകാരനും ആയിരുന്നു. വെണ്ണിക്കുളത്തിന്റെ ജന്മദിനോടനുബന്ധിച്ച് നല്‍കിയ പുരസ്‌കാര ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു ഗവണ്‍മെന്റ് ചിഫ് വിപ്പ്  ഡോ. എന്‍ ജയരാജ്.

 
പ്രവാസി സംസ്‌കൃതി അസോസിയേഷന്റെ  മസ്‌കറ്റ്  ചാപ്റ്ററിന്റെ മഹാകവി വെണ്ണിക്കുളം  ഗോപാലക്കുറുപ്പ്  സ്മാരക പുരസ്‌കാരം  മഹാകവി അധ്യാപകനായിരുന്ന വെണ്ണിക്കുളം സെന്റ്  ബഹനാന്‍സ് ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍  ലെഫ്റ്റനന്റ് കേണല്‍  ഡോ. സോണിയ ചെറിയാന്  പുരസ്‌കാരം നല്‍കി. സ്‌നോ ലോട്ടസ്  എന്ന നോവലിനാണ്  പുരസ്‌കാരം ലഭിച്ചത് തുടര്‍ന്ന് നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍  ജില്ലാ പഞ്ചായത്തംഗം ജിജി മാത്യു, പുറമറ്റം പഞ്ചായത്ത് പ്രസിഡണ്ട്  ജൂലി കെ വര്‍ഗീസ്,  ഡോ. ജോസ് പാറക്കടവില്‍,  ഡോ. സജി ചാക്കോ, പ്രവാസി സംസ്‌കൃതി അസോസിയേഷന്റെ  സെക്രട്ടറി  ബിജു ജേക്കബ് കൈതാരം,  സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഡോ. ജേക്കബ് എബ്രഹാം,  സ്‌കൂള്‍  പ്രധാന അധ്യാപിക  രജനി ജോയ്,  സംസ്ഥാന  പ്രസിഡന്റ്  സാമുവേല്‍ പ്രക്കാനം, മിനി ഈപ്പന്‍, ഷാജി പഴുര്‍, വിജു  സ്‌കറിയ,  വിജു സി തോമസ് ചാമക്കാലയില്‍,  എന്നിവര്‍ പ്രസംഗിച്ചു,  ചടങ്ങില്‍  മഹാകവി വെണ്ണിക്കുളത്തിന്റെ തിരഞ്ഞെടുത്ത കവിതകളുടെ അവതരണവും ഉണ്ടായിരുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക