കൊല്ലം പ്രവാസി അസോസിയേഷന്‍ ബഹ്റൈന്‍ സ്‌പോര്‍ട്‌സ് വിങ്ങിന്റെ നേതൃത്വത്തില്‍ കെ. പി. എ ടസ്‌കേഴ്സ് ക്രിക്കറ്റ് ടീമിന്റെ മുന്‍ വൈസ് ക്യാപ്റ്റന്‍ ആയിരുന്ന ബോജി രാജന്റെ സ്മരണാര്‍ത്ഥം ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന്റെ സഹകരണത്തോടെ ബോജി രാജന്‍ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചു.
ബഹ്‌റൈനിലെ പ്രമുഖ 16 ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റില്‍ ടീം സെലക്ടഡ് ഇലവന്‍ ഫൈനലില്‍ ബ്രോസ് ആന്‍ഡ് ബഡീസിനെ തോല്‍പ്പിച്ച് കിരീടം സ്വന്തമാക്കി.
സിഞ്ച് അല്‍ അഹ്‌ലി ക്ലബ്ബില്‍ നടന്ന സമ്മാനദാന ചടങ്ങ് കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കെ പി എ സ്‌പോര്‍ട്‌സ് വിങ് ജനറല്‍ കണ്‍വീനര്‍ രാജ് ഉണ്ണികൃഷ്ണന്‍ സ്വാഗതവും, ക്രിക്കറ്റ് കണ്‍വീനര്‍ വിനീത് അലക്‌സാണ്ടര്‍ നന്ദിയും രേഖപ്പെടുത്തി.
ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന്‍ പ്രസിഡന്റ് സാമി അലി മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തു.
ഇന്ത്യന്‍ സ്‌കൂള്‍ ബഹ്റൈന്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഫൈസല്‍, കിംസ് ഹെല്‍ത്ത് ജിസിസി ഹെഡ് താരിഖ് നജീബ്, മാര്‍ക്കറ്റിംഗ് ഓഫീസര്‍ പ്യാരിലാല്‍, മീഡിയ വണ്‍ ബഹ്റൈന്‍ ബ്യൂറോ ചീഫ് സിറാജ് പള്ളിക്കര, ഐ ബി എസ് സീഫ് ഹോട്ടല്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഫറാഗ്, കെപിഎ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ്, ട്രഷറര്‍ മനോജ് ജമാല്‍, സെക്രട്ടറിമാരായ അനില്‍കുമാര്‍, രജീഷ് പട്ടാഴി, അസിസ്റ്റന്റ് ട്രഷറര്‍ കൃഷ്ണകുമാര്‍, സ്ഥാപക പ്രസിഡന്റ് നിസാര്‍ കൊല്ലം എന്നിവര്‍ ആശംസകള്‍ അറിയിച്ചു.
ടൂര്‍ണമെന്റ് വിജയികള്‍ക്ക് ബോജി രാജന്‍ മെമ്മോറിയല്‍ ട്രോഫിയും ക്യാഷ് പ്രൈസുകളും കൈമാറി. കൂടാതെ മികച്ച ബൗളറായ ബിജു, മികച്ച ബാറ്റ്‌സ്മാനും മികച്ച ടൂര്‍ണമെന്റ് പ്ലെയറുമായ അതുല്‍ , മാന്‍ ഓഫ് ദി ഫൈനലായ ബിച്ചു എന്നിവര്‍ക്കുള്ള ട്രോഫികളും സമ്മാനിച്ചു.
കെ പി എ സെന്‍ട്രല്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍, കെ പി എ ക്രിക്കറ്റ് എക്‌സിക്യൂട്ടീവ്‌സ്, കെ പി എ ക്രിക്കറ്റ് ടീം അംഗങ്ങള്‍, പ്രവാസി ശ്രീ യൂണിറ്റ് ഹെഡുകള്‍ എന്നിവര്‍ ടൂര്‍ണമെന്റിനു നേതൃത്വം നല്‍കി.