Image

കെ. പി. എ സ്പീക്കേഴ്‌സ് ഫോറത്തിനു തുടക്കം കുറിച്ചു.

Published on 17 May, 2025
കെ. പി. എ  സ്പീക്കേഴ്‌സ് ഫോറത്തിനു തുടക്കം കുറിച്ചു.

കൊല്ലം പ്രവാസി അസ്സോസിയേഷന്‍ ബഹ്റൈന്‍ കലാസാഹിത്യവിഭാഗം സൃഷ്ടിയുടെ നേതൃത്വത്തില്‍ മലയാള പ്രസംഗപരിശീലനത്തിനായി കെ. പി. എ സ്പീക്കേഴ്‌സ് ഫോറത്തിനു തുടക്കം കുറിച്ചു.  കെ. പി. എ ആക്ടിങ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞു ഉത്ഘാടനം ചെയ്ത ചടങ്ങ്; സൃഷ്ടി ജനറല്‍ കണ്‍വീനര്‍ ജഗത് കൃഷ്ണകുമാര്‍ നിയന്ത്രിച്ചു.

 വ്യക്തിത്വ വികാസത്തിനും, ദൈനം ദിന ജീവിതത്തില്‍ സഹൃദയരെയും  സദസ്സിനെയും  സമര്‍ത്ഥമായി അഭിമുഖീകരിക്കാന്‍ ഉതകുന്ന രീതിയില്‍ അംഗങ്ങളെ പ്രാപ്തരാക്കുക എന്നതാണ് മലയാള പ്രസംഗ പരിശീലനകളരി കൊണ്ട് മുഖ്യമായും ലക്ഷ്യം വയ്ക്കുന്നത് എന്ന് മുഖ്യ പരിശീലകരായ  ഇ. എ. സലിം,  നിസാര്‍ കൊല്ലം എന്നിവര്‍ അറിയിച്ചു. ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍, സെക്രട്ടറിമാരായ രജീഷ് പട്ടാഴി, അനില്‍കുമാര്‍ എന്നിവര്‍ ആശംസകളും,  ട്രെഷറര്‍ മനോജ് ജമാല്‍ നന്ദിയും അറിയിച്ചു.
 

കെ. പി. എ  സ്പീക്കേഴ്‌സ് ഫോറത്തിനു തുടക്കം കുറിച്ചു.
കെ. പി. എ  സ്പീക്കേഴ്‌സ് ഫോറത്തിനു തുടക്കം കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക