Image

തമിഴ്നാട്ടിൽ ലോറിയിടിച്ച് മലയാളി യുവതിക്കും മകൾക്കും ദാരുണാന്ത്യം

Published on 18 May, 2025
തമിഴ്നാട്ടിൽ ലോറിയിടിച്ച് മലയാളി യുവതിക്കും മകൾക്കും ദാരുണാന്ത്യം

പീരുമേട്: തമിഴ്നാട്ടിൽ ബൈക്കിൽ ലോറിയിടിച്ച് മലയാളി യുവതിയും മൂന്ന് വയസ്സുള്ള മകളും മരിച്ചു. പാമ്പനാർ പ്രതാപ് ഭവനിൽ പ്രകാശിന്റെയും ജെസിയുടെയും മകൾ പ്രിയങ്ക (31), മകൾ കരോളിനി (3) എന്നിവരാണ് മരിച്ചത്. ഭർത്താവ് ശരവണൻ ചികിത്സയിലാണ്.

ശനിയാഴ്ച രാവിലെ ചെന്നൈക്ക് സമീപം മാധവരത്തുനിന്ന് പാടിയിലേക്ക് ബൈക്കില്‍ യാത്രചെയ്യവെ എതിരേ വന്ന ലോറി ബൈക്കിൽ ഇടിക്കുകയായിരുന്നു. പ്രിയങ്ക അപകട സ്ഥലത്ത് തന്നെ മരിച്ചു. ഗുരുതര പരിക്കേറ്റ മകളെയും ശരവണനെയും ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.

റോഡിലേക്ക് തെറിച്ചു വീണ പ്രിയങ്കയുടെ തലയിലൂടെ ലോറി കയറിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രിയങ്ക ശരവണനൊപ്പം മാധവരത്ത് താമസിച്ച് സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തുവരുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക