Image

ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ മുതിർന്ന പ്രവാസികളെയും നേഴ്സുമാരെയും ആദരിച്ചു

Published on 18 May, 2025
ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ മുതിർന്ന പ്രവാസികളെയും നേഴ്സുമാരെയും ആദരിച്ചു

 

മനാമ: ബഹ്റൈനിലെ ആലപ്പുഴ ജില്ലക്കാരുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ അന്താരാഷ്ട്ര തൊഴിലാളി ദിനവും നേഴ്സസ് ദിനവും സംയോജിപ്പിച്ചുകൊണ്ട് അസോസിയേഷൻ അംഗങ്ങളായ ബഹ്റൈനിൽ 30 വർഷം പ്രവാസി ജീവിതം പൂർത്തിയാക്കിയ മുതിർന്ന പ്രവാസികളെയും, നേഴ്സുമാരേയും  ആദരിച്ചു. 

അസോസിയേഷൻ  പ്രസിഡൻറ് ലിജോ കൈനടി അധ്യക്ഷത വഹിച്ച ചടങ്ങിൽ, രക്ഷാധികാരി ജോർജ് അമ്പലപ്പുഴ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. യോഗത്തിൽ മുഖ്യാതിഥിയായ അൽ ഹിലാൽ സ്പെഷ്യലിറ്റി മെഡിക്കൽ സെൻറർ അതില്യ, ഇന്റേണൽ മെഡിസിൻ വിദഗ്ധൻ ഡോ. രാഹുൽ അബ്ബാസ് MBBS ആശംസകൾ അറിയിച്ചു.

അസോസിയേഷൻ ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, വനിതാ വിഭാഗം കോഓർഡിനേറ്റേഴ്സ് ആതിര പ്രശാന്ത്, അശ്വിനി അരുൺ, അൽ ഹിലാൽ ഹോസ്പിറ്റൽ മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്  സിജിൻ വി രാജു എന്നിവരും ആശംസകൾ അറിയിച്ചു.

അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗങ്ങളായ ശ്രീകുമാർ കറ്റാനം, അനീഷ് മാളികമുക്ക്, അജിത്ത് എടത്വ, പൗലോസ് കാവാലം,  രാജേഷ് മാവേലിക്കര, ശ്രീജിത്ത് ആലപ്പുഴ, അരുൺ മുട്ടം, രാജേശ്വരി ശ്രീജിത്ത്, ചിഞ്ചു നായർ, ആശാ മുരളി എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

അസോസിയേഷൻ വൈസ് പ്രസിഡണ്ട്, ഹരീഷ് ചെങ്ങന്നൂർ നന്ദി അറിയിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക