Image

കെ. പി. എ സ്ഥാപകാംഗം കിഷോര്‍ കുമാറിന് യാത്രയയപ്പു നല്‍കി

Published on 20 May, 2025
കെ. പി. എ സ്ഥാപകാംഗം കിഷോര്‍ കുമാറിന് യാത്രയയപ്പു നല്‍കി

പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്കു തിരിക്കുന്ന കൊല്ലം പ്രവാസി അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി കിഷോര്‍ കുമാറിന് കെ. പി. എ ഡിസ്ട്രിക്ട് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി. കെ പി എ പ്രസിഡന്റ്  അനോജ്  മാസ്റ്റര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍  സ്വാഗതം പറഞ്ഞു. ശ്രീ നാരായണ കള്‍ച്ചറല്‍ സൊസൈറ്റി  ജനറല്‍ സെക്രട്ടറി ശ്രീകാന്ത് എം എസ്, സാമൂഹ്യ പ്രവര്‍ത്തകനായ സെയ്ദ് ഹനീഫ,  കെ.പി, എ സ്ഥാപക പ്രസിഡന്റ്  നിസാര്‍ കൊല്ലം, കെ പി എ വൈസ് പ്രസിഡന്റ്  കോയിവിള  മുഹമ്മദ് കുഞ്ഞ്, സെക്രട്ടറി അനില്‍കുമാര്‍, സെക്രട്ടറി  രജീഷ് പട്ടാഴി, കെ പി എ സ്ഥാപക ജനറല്‍ സെക്രട്ടറി  ജഗത് കൃഷ്ണകുമാര്‍, കെ പി എ സ്ഥാപക ട്രഷറര്‍ രാജ് ഉണ്ണി കൃഷ്ണന്‍, മുന്‍ കെ പി എ അസിസ്റ്റന്റ്  ട്രഷറര്‍ ബിനു കുണ്ടറ എന്നിവര്‍ ആശംസകള്‍ അറിയിച്ചു. കെ പി എ ട്രഷറര്‍ മനോജ് ജമാലിന്റെ ചടങ്ങിന് നന്ദി അറിയിച്ചു. കലവറ റസ്റ്റോറെന്റ് ഹാളില്‍ വച്ച് നടന്ന പരിപാടിയില്‍ കെ പി എ  സെന്‍ട്രല്‍ കമ്മിറ്റി, ജില്ലാ കമ്മിറ്റി, പ്രവാസി ശ്രീ  കുടുംബാംഗങ്ങളും  സന്നിഹിതരായിരുന്നു.

 

കെ. പി. എ സ്ഥാപകാംഗം കിഷോര്‍ കുമാറിന് യാത്രയയപ്പു നല്‍കി
കെ. പി. എ സ്ഥാപകാംഗം കിഷോര്‍ കുമാറിന് യാത്രയയപ്പു നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക