ദുബായ്: നിലവിലുള്ള ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് പകരമായി, ആഗോള വ്യോമയാന രംഗത്ത് പുതിയ ചരിത്രം രചിക്കാൻ അത്യാധുനിക സൗകര്യങ്ങളോടെ അൽ മക്തൂം രാജ്യാന്തര വിമാനത്താവളം ഒരുങ്ങുന്നു. 28 ബില്യൺ പൗണ്ട് (ഏകദേശം 2.96 ലക്ഷം കോടി രൂപ) ചെലവിൽ നടക്കുന്ന ഈ വൻ വികസന പദ്ധതി, പൂർത്തിയാകുമ്പോൾ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറും.
പ്രതിവർഷം 260 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ളതായാണ് ഈ പുതിയ കേന്ദ്രം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദുബായ് സൗത്തിൽ സ്ഥിതി ചെയ്യുന്ന അൽ മക്തൂം വിമാനത്താവളത്തിൽ, അത്യാധുനിക സാങ്കേതികവിദ്യകൾക്കൊപ്പം അഞ്ച് റൺവേകളും 400 ഗേറ്റുകളും ഉണ്ടാകും. 2050-ഓടെ നിർമ്മാണം പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്ന ഈ ബൃഹത് പദ്ധതി, ആഗോള വ്യോമയാന അടിസ്ഥാന സൗകര്യങ്ങളിൽ ഒരു വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കും. ദുബായിയെ ആഗോള വ്യോമയാന ഹബ്ബായി നിലനിർത്തുന്നതിൽ ഈ വിമാനത്താവളം നിർണായക പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
English summary:
A new chapter in global aviation history; £28 billion mega project unveiled; Al Maktoum International Airport to feature state-of-the-art facilities.