ദമ്മാം: ഗൾഫ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ വർദ്ധിച്ചു വരുന്ന സ്വദേശിവൽക്കരണ/കുടിയേറ്റവിരുദ്ധ സമീപനങ്ങൾ കാരണം, ജോലി നഷ്ടമായി നാട്ടിലേയ്ക്ക് മടങ്ങേണ്ടി വരുന്ന പാവപ്പെട്ട പ്രവാസികളുടെ പുനഃരധിവാസത്തിനായി, സമഗ്രമായ ഒരു പ്രവാസി പുനഃരധിവാസനയം രൂപീകരിച്ചു, അതിലൂടെ പ്രായോഗികമായ പദ്ധതികൾ നോർക്ക അടക്കമുള്ള സംവിധാനങ്ങൾ വഴി നടപ്പിലാക്കുകയും വേണമെന്ന് നവയുഗം സാംസ്ക്കാരികവേദി ദമ്മാം മേഖല സമ്മേളനം ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ദമ്മാം ബദർ അൽറാബി ഹാളിലെ സഫിയ അജിത് നഗറിൽ നടന്ന ദമ്മാം മേഖല സമ്മേളനം, നവയുഗം ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു.
ജാബിർ മുഹമ്മദ് രക്തസാക്ഷി പ്രമേയവും, ആമിന റിയാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ദമ്മാം മേഖല സെക്രെട്ടറി ഗോപകുമാർ മേഖല പ്രവർത്തന റിപ്പോർട്ടും, നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
നവയുഗം കേന്ദ്രനേതാക്കളായ സാജൻ കണിയാപുരം, ഉണ്ണിമാധവം, സജീഷ് പട്ടാടി, പ്രിജി കൊല്ലം, ഉണ്ണി പൂച്ചെടിയിൽ, ശരണ്യ ഷിബു, ഹുസൈൻ നിലമേർ എന്നിവർ അഭിവാദ്യ പ്രസംഗങ്ങൾ നടത്തി.
സംഗീത സന്തോഷ്, റിയാസ് മുഹമ്മദ്, തമ്പാൻ നടരാജൻ എന്നിവർ അടങ്ങിയ പ്രസീഡിയം സമ്മേളനനടപടികൾ നിയന്ത്രിച്ചു. സാബു വർക്കല, സുരേന്ദ്രൻ എന്നിവർ പ്രമേയ കമ്മിറ്റിയിലും, മുഹമ്മദ് ഷിബു, സന്തോഷ് കുമാർ എന്നിവർ മിനിട്സ് കമ്മിറ്റിയിലും പ്രവർത്തിച്ചു.
റിപ്പോർട്ടിന് മേൽ നടന്ന ചർച്ചയിൽ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ചു സമ്മേളന പ്രതിനിധികൾ സംസാരിച്ചു.
31 അംഗങ്ങൾ അടങ്ങിയ പുതിയ ദമ്മാം മേഖല കമ്മിറ്റിയെയും, കേന്ദ്ര സമ്മേളനത്തിലേക്ക് 40 അംഗ പ്രതിനിധികളെയും സമ്മേളനം തെരെഞ്ഞെടുത്തു.
സമ്മേളനത്തിന് ജോസ് കടമ്പനാട് സ്വാഗതവും, ഗോപകുമാർ നന്ദിയും പറഞ്ഞു.