Image

നവയുഗം ദമ്മാം സിറ്റി മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം.

Published on 10 June, 2025
നവയുഗം ദമ്മാം സിറ്റി മേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം.

ദമ്മാം: നവയുഗം സാംസ്‌ക്കാരികവേദി  ദമ്മാം സിറ്റിമേഖല കമ്മിറ്റിയ്ക്ക് പുതിയ നേതൃത്വം നിലവില്‍ വന്നു.

നവയുഗം ദമ്മാം സിറ്റി മേഖല സമ്മേളനത്തില് നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട മുപ്പത്തൊന്നംഗ ദമ്മാം സിറ്റി മേഖല കമ്മിറ്റിയുടെ പ്രഥമ യോഗം, തമ്പാന്‍ നടരാജന്റെ അധ്യക്ഷതയില് ചേര്‍ന്നു, പുതിയ ഭാരവാഹികളെ തീരുമാനിച്ചു.

ശ്രീകുമാര്‍ വെള്ളല്ലൂര്‍ (രക്ഷാധികാരി), തമ്പാന്‍ നടരാജന്‍ (പ്രസിഡന്റ്), സംഗീത സന്തോഷ്, സാബു വര്‍ക്കല  (വൈസ് പ്രസിഡന്റ്മാര്‍), ഗോപകുമാര്‍ അമ്പലപ്പുഴ (സെക്രട്ടറി), ജാബിര്‍ മുഹമ്മദ് ഇബ്രാഹിം, സുരേന്ദ്രന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), മുഹമ്മദ് റിയാസ് (ട്രെഷറര്‍), അബ്ദുള്‍ ലത്തീഫ് മൈനാഗപ്പള്ളി (ജീവകാരുണ്യവിഭാഗം കണ്‍വീനര്‍) എന്നിവരെ ദമ്മാം സിറ്റി മേഖല ഭാരവാഹികളായി തെരഞ്ഞെടുത്തു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക