Image

കൊല്ലം പ്രവാസി അസോസിയേഷന്‍ ഈദ് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു. ഒപ്പന മത്സരം ഈദ് ആഘോഷങ്ങള്‍ക്ക് സാംസ്‌കാരിക തനിമ നല്‍കി

Published on 11 June, 2025
 കൊല്ലം പ്രവാസി അസോസിയേഷന്‍ ഈദ് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു. ഒപ്പന മത്സരം ഈദ് ആഘോഷങ്ങള്‍ക്ക് സാംസ്‌കാരിക തനിമ നല്‍കി

കൊല്ലം  പ്രവാസി അസോസിയേഷന്‍ ഈദ് ഫെസ്റ്റ്  2025 എന്ന പേരില്‍ ഈദ് ആഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈനിലെ പ്രമുഖ ടീമുകള്‍ പങ്കെടുത്ത ഒപ്പന മത്സരവും, കലാ സാംസ്‌കാരിക വിഭാഗമായ കെ.പി.എ. സൃഷ്ടി  അംഗങ്ങള്‍ അവതരിപ്പിച്ച  മ്യൂസിക്കല്‍ ഡാന്‍സ് ഷോയും ഈദ്  ആഘോഷ രാവിനെ വര്‍ണ്ണാഭമാക്കി.

കെ.പി.എ  പ്രസിഡന്റ് അനോജ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച  ചടങ്ങില്‍  ജനറല്‍ സെക്രട്ടറി  പ്രശാന്ത് പ്രബുദ്ധന്‍  സ്വാഗതവും,  ഈദ് ഫെസ്റ്റ്  പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍  ഷമീര്‍ സലിം  ആമുഖ പ്രസംഗവും നടത്തി.  പ്രമുഖ  മാധ്യമപ്രവര്‍ത്തകയായ രാജി  ഉണ്ണികൃഷ്ണന്‍  ഉദ്ഘാടനം നിര്‍വഹിച്ചു.  കെ.സി.എ. പ്രസിഡന്റ് ജയിംസ്  ജോണ്‍ മുഖ്യാതിഥിയായ ചടങ്ങില്‍ ബഹ്റൈന്‍  കെ.എം.സി.സി. ഓര്‍ഗനൈസിംഗ് സെക്രട്ടറി  ഗഫൂര്‍ കൈപ്പമംഗലം  ഈദ് സന്ദേശം നല്‍കി. കെ പി എ  വൈസ് പ്രസിഡന്റ്  കോയിവിള മുഹമ്മദ് കുഞ്ഞു,  സെക്രട്ടറിമാരായ അനില്‍കുമാര്‍, രജീഷ് പട്ടാഴി , കെ. പി. എ. രക്ഷാധികാരി കെ ചന്ദ്രബോസ്  എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ബഹ്റൈനിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകര്‍ പരിപാടിയില്‍  സംബന്ധിച്ചു. കെ പി എ ട്രഷറര്‍ മനോജ് ജമാല്‍ നന്ദി പറഞ്ഞു. തുടര്‍ന്ന്  കൊല്ലം പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗം പ്രവാസിശ്രീ യുടെ നേതൃത്വത്തില്‍ ബഹ്റൈനിലെ  പ്രമുഖ ഒപ്പന ടീമുകളെ  പങ്കെടുപ്പിച്ചുകൊണ്ടുള്ള ഒപ്പന മത്സരം നടന്നു. ഓര്‍മകളില്‍ വളരുന്ന മാപ്പിളപ്പാട്ടുകളുടെ താളത്തിലൂടെ അരങ്ങേറ്റം കുറിച്ച ഇളയതലമുറ, പാരമ്പര്യത്തെ നവീകരിച്ചുകൊണ്ടുള്ള അവതരണരീതിയിലൂടെയാണ് മനസുകളെ തൊട്ടത്.

ഒപ്പന മത്സരത്തിന്റെ ഒന്നാം സ്ഥാനം ടീം റിദമിക് ക്യൂന്‍സും, രണ്ടാം സ്ഥാനം ടീം മൊഞ്ചത്തീസ്, മൂന്നാം സ്ഥാനം ടീം മെഹറുബയും നേടി. വിജയികള്‍ക്ക്  ട്രോഫിയും. ക്യാഷ് അവാര്‍ഡും സമ്മാനിച്ചു. തുടര്‍ന്ന്  കെ പി എ  സൃഷ്ടി  കലാകാരന്മാരുടെ  മ്യൂസിക്  ഡാന്‍സ് ഷോയും, സഹൃദയ നാടന്‍ പാട്ടു സംഘം അവതരിപ്പിച്ച നാടന്‍പാട്ടുകളും  ഈദ് ഫെസ്റ്റിന്  ഉത്സവലഹരി പകര്‍ന്നു.

പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍  ഷമീര്‍ സലിം,  ജോയിന്‍ കണ്‍വീനര്‍മാരായ  രഞ്ജിത്ത് ആര്‍ പിള്ള , ഷഹീന്‍ മഞ്ഞപ്പാറ,  സൃഷ്ടി ജനറല്‍ കണ്‍വീനര്‍ ജഗത് കൃഷ്ണകുമാര്‍, സൃഷ്ടി സിംഗേഴ്‌സ്  കണ്‍വീനര്‍  സ്മിതേഷ്, ഡാന്‍സ് കണ്‍വീനര്‍ ബിജു ആര്‍ പിള്ള, സൃഷ്ടി സാഹിത്യവിഭാഗം കണ്‍വീനര്‍  വിനു  ക്രിസ്റ്റി, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ  നിസാര്‍ കൊല്ലം, മജു വര്‍ഗീസ്, രാജ് ഉണ്ണി കൃഷ്ണന്‍, സലിം തയ്യല്‍, നവാസ് കരുനാഗപ്പള്ളി, പ്രമോദ് വിഎം, സജീവ് ആയൂര്‍, സുരേഷ് ഉണ്ണിത്താന്‍, മുനീര്‍, അജി അനുരുദ്ധന്‍, അഹദ്, അലക്‌സ്, പ്രവാസശ്രീ  യൂണിറ്റ്  ഹെഡുകള്‍ ആയ അഞ്ജലി രാജ്, പ്രദീപ അനില്‍, സുമി ഷമീര്‍, ശാമില ഇസ്മയില്‍, ഷാനി നിസാര്‍, നസീമ ഷഫീക്, രമ്യ ഗിരീഷ്, മറ്റു സെന്‍ട്രല്‍ കമ്മിറ്റി അംഗങ്ങള്‍, ജില്ലാ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
 
 കൊല്ലം പ്രവാസി അസോസിയേഷന്‍ ഈദ് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു. ഒപ്പന മത്സരം ഈദ് ആഘോഷങ്ങള്‍ക്ക് സാംസ്‌കാരിക തനിമ നല്‍കി
 കൊല്ലം പ്രവാസി അസോസിയേഷന്‍ ഈദ് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു. ഒപ്പന മത്സരം ഈദ് ആഘോഷങ്ങള്‍ക്ക് സാംസ്‌കാരിക തനിമ നല്‍കി
 കൊല്ലം പ്രവാസി അസോസിയേഷന്‍ ഈദ് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു. ഒപ്പന മത്സരം ഈദ് ആഘോഷങ്ങള്‍ക്ക് സാംസ്‌കാരിക തനിമ നല്‍കി
 കൊല്ലം പ്രവാസി അസോസിയേഷന്‍ ഈദ് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു. ഒപ്പന മത്സരം ഈദ് ആഘോഷങ്ങള്‍ക്ക് സാംസ്‌കാരിക തനിമ നല്‍കി
 കൊല്ലം പ്രവാസി അസോസിയേഷന്‍ ഈദ് ഫെസ്റ്റ് 2025 സംഘടിപ്പിച്ചു. ഒപ്പന മത്സരം ഈദ് ആഘോഷങ്ങള്‍ക്ക് സാംസ്‌കാരിക തനിമ നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക