Image

ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും കേരളത്തില്‍ സൗദി കോണ്‍സുലേറ്റും തുടങ്ങുക: നവയുഗം അൽഹസ്സ മേഖല സമ്മേളനം

Published on 15 June, 2025
ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും കേരളത്തില്‍ സൗദി കോണ്‍സുലേറ്റും തുടങ്ങുക: നവയുഗം അൽഹസ്സ മേഖല സമ്മേളനം

 

അൽഹസ്സ:  സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികളുടെ ദീര്‍ഘകാല ആവശ്യം മുന്‍നിര്‍ത്തി, ദമാമില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റും, കേരളത്തില്‍ സൗദി കോണ്‍സുലേറ്റും തുടങ്ങാന്‍ ശ്രമം തുടങ്ങണമെന്ന് നവയുഗം അൽഹസ്സ മേഖല സമ്മേളനം ഒരു പ്രമേയത്തിലൂടെ ഇന്ത്യൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

റിയാദിലും, ജിദ്ദയിലും ഉള്ളതിന് പുറമെ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ പ്രവാസികളുടെ കാര്യങ്ങൾ നോക്കാൻ  ഇന്ത്യൻ എംബസ്സിയുടെ ഒരു ഓഫിസ് ദമ്മാമിൽ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. അത് പോലെത്തന്നെ, സൗദിയിൽ ലക്ഷക്കണക്കിന് പ്രവാസികൾ ഉള്ള കേരളം പോലൊരു സംസ്ഥാനത്ത്, യു എ ഇ എംബസ്സി ഉള്ളത് പോലെ, സൗദി എംബസ്സിയുടെ ഒരു ഓഫിസും ഉണ്ടാകേണ്ടതാണ്. ഈ രണ്ടു ആവശ്യങ്ങളും കേന്ദ്രസർക്കാർ പരിഗണിയ്ക്കണമെന്ന്  സമ്മേളനപ്രമേയം ആവശ്യപ്പെട്ടു.

നവയുഗം അൽഹസ മേഖല സമ്മേളനം അൽഹസ്സ ഷുക്കേക്ക് ഓഡിറ്റോറിയത്തിലെ സനുമഠം നഗറിൽ നവയുഗം ജനറൽ സെക്രട്ടറി എം എ വാഹിദ് കാര്യറ ഉത്‌ഘാടനം ചെയ്തു.

സുനിൽ വലിയാട്ടിൽ, വേലൂരാജൻ, ബക്കർ എന്നിവർ അടങ്ങുന്ന പ്രിസീഡിയം നിയന്ത്രിച്ച സമ്മേളനത്തിൽ ഷജിൽ കുമാർ രക്തസാക്ഷി പ്രമേയവും, ഉഷാ ഉണ്ണി അനുസ്മരണ പ്രമേയവും, ഷിബു താഹിർ സമ്മേളന പ്രമേയവും അവതരിപ്പിച്ചു.  മേഖല സെക്രെട്ടറി ഉണ്ണി മാധവം പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു. നവയുഗം കേന്ദ്രനേതാക്കളായ ഷാജി മതിലകം, ഗോപകുമാർ, ബിജു വർക്കി, പ്രജീഷ് പട്ടാഴി, ശ്രീകുമാർ വേള്ളല്ലൂർ, ഹുസൈൻ നിലമേൽ, സാബു എന്നിവർ ആശംസ പ്രസംഗം നടത്തി.
സുരേഷ് മടവൂർ, റഫീക്ക്, ബിനു എന്നിവർ മിനിറ്റ്സ് കമ്മിറ്റിയിലും പ്രവർത്തിച്ചു. വിവിധ യൂണിറ്റ് കമ്മിറ്റികളിൽ നിന്നുള്ള തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുത്ത സമ്മേളത്തിൽ  സ്വാഗതം മുരളി പലേരിയും, നന്ദി ഉണ്ണി മാധവവും പറഞ്ഞു.

27  അംഗങ്ങൾ അടങ്ങിയ പുതിയ അൽഹസ മേഖല കമ്മിറ്റിയെയും, കേന്ദ്ര സമ്മേളന പ്രതിനിധികളെയും  സമ്മേളനം തെരെഞ്ഞെടുത്തു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക