Image

റിയാദ്: അഹമ്മദാബാദ് ആകാശ ദുരന്തത്തില്‍ റിയാദ് ടാക്കീസ്

എടവണ്ണ സുനില്‍ ബാബു Published on 16 June, 2025
റിയാദ്: അഹമ്മദാബാദ് ആകാശ ദുരന്തത്തില്‍ റിയാദ് ടാക്കീസ്

റിയാദ്: അഹമ്മദാബാദ് ആകാശ ദുരന്തത്തില്‍ റിയാദ് ടാക്കീസ് അനുശോചനം അറിയിച്ചു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ രക്ഷധികാരി അലി ആലുവ ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. പ്രസിഡന്റ് ഷഫീഖ് പറയില്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുക്കാട് മുഖ്യപ്രഭാഷണം നടത്തി.

ജീവസന്ധാരണം തേടി യുകെയിലേയ്ക്കു പോയവരുടെ സ്വപ്നങ്ങളാണ് അപകടത്തില്‍ യരിഞ്ഞമര്‍ന്നത്. യാത്രക്കാരിലേറെയും സാധാരണക്കാരാണ്. അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ യഥാര്‍ത്ഥ കാരണം കാലപ്പഴക്കമാണോ എന്ന് വ്യക്തമല്ല. ഇന്ത്യയില്‍ നിന്നു ഗള്‍ഫ് സെക്ട്ടറുകളിലേക്ക് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങള്‍ കാലപ്പഴക്കം ചെന്നതാണെന്ന പരാതികള്‍ ഏറെക്കാലമായി നിലനില്‍ക്കുന്നു. ഇതില്‍ പ്രവാസികളില്‍ ആശങ്കയുണ്ട്. ഗള്‍ഫ് മേഖലയിലെ എല്ലാ എയര്‍ലൈന്‍ കമ്പനികളും ലാഭകരമായാണ് സര്‍വ്വീസ് നടത്തുന്നത്. എങ്കിലും പഴയ വിമാനങ്ങളാണ് സര്‍വ്വീസിന് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്ന് അനുശോചന യോഗത്തില്‍ പ്രസംഗിച്ചവര്‍ പറഞ്ഞു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക