പത്തനംതിട്ട: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരണമടഞ്ഞ രഞ്ജിത ജി നായരുടെ പുല്ലാട്ടെ ഭവനം പ്രവാസി സംസ്‌കൃതി അസോസിയേഷന്റെ സംസ്ഥാന ഭാരവാഹികള്‍ സന്ദര്‍ശിച്ചു.
ഒന്‍പത് വര്‍ഷക്കാലം രഞ്ജിത ഒമാനിലെ സലാലയിലുള്ള സുല്‍ത്താന്‍ ഖാബൂസ് ഹോസ്പിറ്റലില്‍ നേഴ്‌സ് ആയിരുന്നു.
വിശേഷദിനങ്ങളിലെ ചടങ്ങുകളില്‍ രഞ്ജിതയും മക്കളും പങ്കെടുത്തിരുന്ന കാര്യങ്ങള്‍ ജനറല്‍ സെക്രട്ടറി ബിജു ജേക്കബ് കൈതാരം രഞ്ജിതയുടെ അമ്മയെയും, സഹോദരനെയും, കുടുംബങ്ങളെയും ഓര്‍മപ്പെടുത്തി. പ്രവാസി സാംസ്‌കൃതി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സാമുവല്‍ പ്രക്കാനം, ജില്ല പ്രസിഡന്റ് വര്‍ഗീസ് മാത്യു, നൗഷാദ് റാവുത്തര്‍ വെണ്ണിക്കുളം, എന്നിവരും സംസ്ഥാന ജനറല്‍ സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു.