കോട്ടയം: ദമ്പതികളെ മരിച്ചനിലയില്‍ കണ്ടെത്തി. ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ആണ് ദമ്പതികള്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാമപുരം സ്വദേശി വിഷ്ണു, ഭാര്യ രശ്മി എന്നിവരാണ് മരിച്ചത്. കൈകള്‍ ടേപ്പ് ഉപയോഗിച്ച് കെട്ടിയനിലയിലാണ് മൃതദേഹം ഉള്ളത്. പരസ്പരം കെട്ടിപ്പിടിച്ചു കിടക്കുന്ന നിലയിലാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തിയത്. ഈരാറ്റുപേട്ട സണ്‍റൈസ് ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടായി ജോലിചെയ്തുവരികയാണ് രശ്മി. കരാര്‍ പണികള്‍ എടുത്ത് നടത്തി വരികയായിരുന്നു വിഷ്ണു. രണ്ടുപേരും കഴിഞ്ഞ ആറുമാസമായി ഈരാറ്റുപേട്ട പനയ്ക്കപാലത്ത് വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ദമ്പതികള്‍ ജീവനൊടുക്കിയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ദമ്പതികള്‍ക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.