സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശിയായ അബ്ദുൾ റഹീമിൻ്റെ മോചനത്തിനായി ദയാഹർജി നൽകും. റിയാദ് ഗവർണർക്കാണ് ദയാഹർജി നൽകുക. നിയമസഹായ സമിതിയാണ് റിയാദ് ഗവർണർക്ക് ദയാഹർജി നൽകുക.
സൗദി ബാലൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ 18 വർഷമായി ജയിൽവാസം അനുഭവിക്കുകയാണ് റഹീം. കഴിഞ്ഞ ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയെങ്കിലും, പബ്ലിക് റൈറ്റ്സുമായി ബന്ധപ്പെട്ട കേസിൽ തീർപ്പായിട്ടില്ലാത്തതിനാലാണ് മോചനം വൈകുന്നത്. ദിയാധനം കൈമാറിയെങ്കിലും, ജയിൽ മോചന ഉത്തരവ് മേൽകോടതിയും, ഗവർണറേറ്റും അംഗീകരിക്കേണ്ടതുണ്ട്.