മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.ഐ.എം. നേതാവുമായ വി.എസ്. അച്യുതാനന്ദൻ്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും, രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ലെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
വി.എസിൻ്റെ ആരോഗ്യനില വിശദമായി വിലയിരുത്തുന്നതിനായി മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാർ ഉൾപ്പെട്ട മെഡിക്കൽ ബോർഡ് യോഗം ചേർന്നു. ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നതിനായി ഡോക്ടർമാരുടെ ഒരു വിദഗ്ധ സംഘത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിയോഗിച്ചിട്ടുണ്ട്. പട്ടം എസ്.യു.ടി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വി.എസിനെ, ഈ മാസം 23-ന് രാവിലെ ഹൃദയാഘാതത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഏറെ നാളായി അദ്ദേഹം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
English summary:
Former Chief Minister V.S. Achuthanandan's health condition is extremely critical; medical board convenes meeting.