ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുമ്പ് ഒരു മുന്നണിയിലേക്കും ഇല്ലെന്ന് പിവി അന്‍വര്‍. ആരുടെ വാതിലും തല്‍ക്കാലം മുട്ടാനോ തുറക്കാന്‍ ആവശ്യപ്പെടാനോ പോകില്ലെന്നും പിവി അന്‍വര്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ പിണറായിസം ഇല്ലെന്നും യുഡിഎഫുമായും എല്‍ഡിഎഫുമായും സമവായം ഉണ്ടാക്കാമെന്നും പിവി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
പിണറായിസം നിയമസഭയിലാണ്, ആ പോരാട്ടം തുടരും പി വി അന്‍വര്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ പരമാവധി ആളുകളെ മത്സരിപ്പിക്കാനാണ് തീരുമാനം. പ്രാദേശിക അടിസ്ഥാനത്തില്‍ സഖ്യം രൂപീകരിക്കാനുള്ള സ്വാതന്ത്ര്യം താഴെത്തട്ടിലുള്ളവര്‍ക്ക് നല്‍കും. വര്‍ഗീയ കക്ഷികളൊഴികെ സഹകരണം ആവശ്യപ്പെടുന്നവരോട് തിരിച്ച് സഹകരിക്കാനുള്ള സ്വാതന്ത്ര്യം നല്‍കാനാണ് ആലോചനയെന്നും അന്‍വര്‍ പറഞ്ഞു.
യുഡിഎഫില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും പിന്തുണ സ്വീകരിക്കും. ചക്കയിട്ടപ്പോ മുയല് ചത്ത കഥയുണ്ട്. എല്ലാ ചക്കയിടുമ്പോഴും മുയല് ചാവുമെന്നാണ് ചിലര്‍ പ്രതീക്ഷിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു. പാപ ഭൂമിയില്‍ തലതല്ലിയാണ് യൂദാസ് മരിച്ചതെന്നും ആ അനുഭവം അന്‍വര്‍ ഓര്‍മ്മപ്പെടുത്തുന്നുവെന്നുമുള്ള എ കെ ബാലന്റെ പരാമര്‍ശത്തിലും അന്‍വര്‍ പ്രതികരിച്ചു.
ഈ പറയുന്നയാള്‍ ഒരു പണിയും ഇല്ലാതെ ആലത്തൂരിലെ വീട്ടിലിരിക്കുകയാണ്. അന്‍വറിനെതിരെ പറഞ്ഞിട്ട് പിണറായി വിജയന്റെ പക്കല്‍ നിന്നും എന്തെങ്കിലും സൗകര്യം കിട്ടുമോയെന്ന് നോക്കുകയാണ്. പി വി അന്‍വര്‍ പൊതുരംഗത്തുള്ളയാളാണ്. ബാലേട്ടന്‍ അവനവന്റെ കാര്യം നോക്കിയാല്‍ മതി. പിണറായിസം അവസാനിച്ചിരിക്കുകയാണ്. ഇപ്പോള്‍ അദ്ദേഹത്തിന് പഞ്ചായത്തിലെങ്കിലും നിലയും വിലയുമുണ്ട്. അതും കളയരുതെന്നും അന്‍വര്‍ പറഞ്ഞു.