Image

കൊല്ലം-എറണാകുളം മെമുവിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; തിരക്ക് രൂക്ഷം; ദുരിതയാത്ര തുടരുന്നു

രഞ്ജിനി രാമചന്ദ്രൻ Published on 30 June, 2025
കൊല്ലം-എറണാകുളം മെമുവിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം; തിരക്ക് രൂക്ഷം;  ദുരിതയാത്ര തുടരുന്നു

കൊല്ലം-എറണാകുളം മെമു ട്രെയിനിലെ അമിത തിരക്കിനെ തുടർന്ന് യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം. കോട്ടയം സ്വദേശിനി സുപ്രിയ ആണ് ട്രെയിനിനുള്ളിലെ തിരക്കിൽ തലകറങ്ങി വീണത്. എറണാകുളത്തേക്കുള്ള മെമു സർവീസുകൾക്കായി 1A പ്ലാറ്റ്‌ഫോം പൂർത്തീകരിച്ചിട്ടും ട്രെയിൻ സർവീസുകൾ ആരംഭിക്കാത്തത് യാത്രക്കാരുടെ ദുരിതം വർദ്ധിപ്പിക്കുകയാണ്.

പലപ്പോഴും വാതിൽപ്പടിയിൽ തൂങ്ങിനിന്നാണ് യാത്രക്കാർക്ക് സഞ്ചരിക്കേണ്ടി വരുന്നത്. തിരക്ക് കാരണം ട്രെയിനിൽ കയറാനാകാതെ മടങ്ങിപ്പോകുന്നവരും നിരവധിയാണ്. എല്ലാ സ്റ്റേഷനുകളിലും നിർത്തിപ്പോകുന്ന മെമു സർവീസ് പൂർണ്ണമായി പ്രാബല്യത്തിൽ വന്നാൽ മാത്രമേ ജില്ലയിലെ ട്രെയിൻ യാത്രക്കാരുടെ ദുരിതത്തിന് പരിഹാരം കാണാനാകൂ എന്ന് യാത്രക്കാരുടെ കൂട്ടായ്മ ഭാരവാഹികൾ പറയുന്നു. നിലവിലെ സാഹചര്യം യാത്രക്കാരുടെ സുരക്ഷയെ ഗുരുതരമായി ബാധിക്കുന്ന ഒന്നാണെന്നും അവർ ചൂണ്ടിക്കാട്ടി.
 

 

English summary:

Passenger falls ill on Kollam-Ernakulam MEMU train; severe overcrowding; distressing journey continues.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക