Image

'എനിക്ക് മുഖ്യമന്ത്രിയാകണം'; വൈറലായി തൃഷയുടെ വാക്കുകൾ; 'വിജയ് കൂട്ടിനുണ്ടല്ലോ അപ്പോൾ എല്ലാം നടക്കും'; എന്ന് കമന്റുകൾ

രഞ്ജിനി രാമചന്ദ്രൻ Published on 30 June, 2025
'എനിക്ക് മുഖ്യമന്ത്രിയാകണം'; വൈറലായി  തൃഷയുടെ  വാക്കുകൾ; 'വിജയ് കൂട്ടിനുണ്ടല്ലോ അപ്പോൾ എല്ലാം നടക്കും'; എന്ന് കമന്റുകൾ

തെന്നിന്ത്യൻ താരറാണി തൃഷ കൃഷ്ണൻ്റെ അഞ്ച് വർഷം മുൻപുള്ള ഒരു അഭിമുഖ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും വൈറലായിരിക്കുകയാണ്. തനിക്ക് മുഖ്യമന്ത്രിയാകണമെന്ന തൃഷയുടെ തുറന്നുപറച്ചിലാണ് വീഡിയോയിൽ പ്രധാനമായും ഉള്ളത്. നിലവിൽ കമൽ ഹാസൻ ചിത്രം 'തഗ് ലൈഫ്' ആണ് തൃഷയുടേതായി ഏറ്റവും ഒടുവിൽ റിലീസായ ചിത്രം.

സൺ ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് തൃഷ തൻ്റെ ആഗ്രഹം വെളിപ്പെടുത്തിയത്. 'മോഡലിംഗ് കഴിഞ്ഞ് സിനിമയിലെത്തി. അടുത്തെന്താണ് ആഗ്രഹം?' എന്ന അവതാരകൻ്റെ ചോദ്യത്തിന് മറുപടിയായി തൃഷ ഉടൻതന്നെ പറഞ്ഞു: "നാൻ സി.എം. ആകണോം" (എനിക്ക് മുഖ്യമന്ത്രിയാകണം). ഇത് സത്യമാണോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ, "സത്യമായിട്ടും അതെ. പത്ത് വർഷം കഴിഞ്ഞ് നോക്കിക്കോ" എന്നും തൃഷ കൂട്ടിച്ചേർക്കുന്നുണ്ട്. തൃഷയെക്കാൾ അവരുടെ അമ്മയ്ക്കാണ് മകൾ രാഷ്ട്രീയത്തിൽ വരണമെന്ന് ആഗ്രഹമുള്ളതെന്നും, ഈ കാരണം കൊണ്ട് കോൺഗ്രസുമായി നേരത്തെ ചർച്ചകൾ നടന്നുവെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സിനിമയിൽ ജയലളിതയാണ് തൃഷയുടെ റോൾ മോഡൽ എന്നും, രാഷ്ട്രീയത്തിലും അവർ തന്നെയാണ് എന്നും പറയപ്പെടുന്നു. തൃഷ ഇതുവരെ വിവാഹം കഴിക്കാത്തതിന് പിന്നിൽ ഈ രാഷ്ട്രീയ മോഹമാണെന്നും അഭ്യൂഹങ്ങളുണ്ട്.

നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനവും തൃഷയുടെ ഈ ആഗ്രഹവും കൂട്ടിച്ചേർത്ത് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്. "വിജയ് കൂട്ടിനുണ്ടല്ലോ, അപ്പോൾ എല്ലാം നടക്കും" എന്നാണ് ചിലർ കമൻ്റ് ചെയ്യുന്നത്. അതേസമയം, ഈ അഭ്യൂഹങ്ങളോടൊന്നും പ്രതികരിക്കാൻ തൃഷയോ വിജയോ തയ്യാറായിട്ടില്ല.

 

 

English summary:

I want to become Chief Minister"; Trisha's words go viral — comments say, "Vijay is with her, so anything is possible.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക