വാഷിങ്ടൺ: തിരിച്ചടി തീരുവയ്ക്ക് പിന്നാലെ ഇന്ത്യ - അമെരിക്ക ഇടക്കാല വ്യാപാര കരാർ ജൂലൈ എട്ടിനുള്ളിൽ പ്രഖ്യാപിച്ചേക്കും. ഇരു രാജ്യങ്ങളും തമ്മിൽ ഇക്കാര്യത്തിൽ ചർച്ചകൾ പൂർത്തിയായതായാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. രണ്ടു രാജ്യങ്ങളും ഇതിനകം തന്നെ പ്രധാന കാര്യങ്ങളിൽ ധാരണയിൽ എത്തിയതായാണ് കേന്ദ്ര വാണിജ്യ വകുപ്പ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ജൂലൈ 9 ന് ശേഷം മിക്ക രാജ്യങ്ങൾക്കുമുള്ള തീരുവയിൽ 90 ദിവസത്തെ താൽക്കാലിക വിരാമം നീട്ടാൻ പദ്ധതിയില്ലെന്ന് ഡോണൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണിത്.
കരാറിന് അന്തിമ രൂപം നൽകുന്നതിനായി വാണിജ്യ വകുപ്പിന്‍റെ സ്പെഷ്യൽ സെക്രട്ടറി രാജേഷ് അഗർവാളിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം നിലവിൽ വാഷിങ്ടണിലാണ്. ഈ ഇടക്കാല കരാർ പ്രധാനമായും കൃഷി, ഓട്ടോമൊബൈൽ, വ്യാവസായിക ഉൽപന്നങ്ങൾ, തൊഴിൽ സാന്ദ്ര ഉൽപാദനങ്ങൾ തുടങ്ങിയ മേഖലകളെ കേന്ദ്രീകരിച്ചാണ്. ഇക്കാര്യത്തിൽ ഇരു രാജ്യങ്ങൾക്കും തൃപ്തികരമായ രീതിയിലുള്ള കരാറിനാണ് ശ്രമം