കൊച്ചി: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ മുന്‍ ഡീനും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനുമായിരുന്നവര്‍ അച്ചടക്ക നടപടി നേരിടണമെന്ന് ഹൈക്കോടതി. അച്ചടക്ക നടപടികളുമായി ഇരുവരും സഹകരിക്കണമെന്നും കുറ്റക്കാരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല ഉചിതമായ നടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
റാഗിംഗിന് കടുത്ത ശിക്ഷ നല്‍കുന്ന നിയമം സംസ്ഥാനം നടപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കി. അക്രമകാരികളായവരുടെ അച്ചടക്കമില്ലായ്മ മൂലം ഇനിയൊരു വിദ്യാര്‍ത്ഥിക്കും ജീവന്‍ നഷ്ടപ്പെടരുത്. അച്ചടക്ക നടപടി തടയണമെന്ന് ആവശ്യപ്പെട്ട് വെറ്ററിനറി സര്‍വകലാശാല മുന്‍ ഡീനുള്‍പ്പെടെ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കിയാണ് ഉത്തരവ്.