വാഷിങ്ടണ്‍ : അമേരിക്ക സിറിയയ്ക്കെതിരെ ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക, വ്യാപാര ഉപരോധങ്ങള്‍ അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവെച്ചു. വൈറ്റ് ഹൗസ് വൃത്തങ്ങള്‍ ഇക്കാര്യം അറിയിച്ചു. എന്നാല്‍, മുന്‍ പ്രസിഡന്റ് ബാഷാര്‍ അല്‍ അസദിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങള്‍ അമേരിക്ക തുടരും.
യുഎസിന്റെ ഈ നീക്കം സിറിയയെ സമാധാനത്തിന്റെ പാതയിലേക്ക് നയിക്കുമെന്ന് യുഎസ് പ്രസ് സെക്രട്ടറി അറിയിച്ചു. ആഭ്യന്തരയുദ്ധത്തില്‍ തകര്‍ന്ന സിറിയയെ പുനര്‍നിര്‍മ്മിക്കുന്നതിന് ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും ഉപരോധം അവസാനിപ്പിക്കുമെന്നും ട്രംപ് മെയ് മാസത്തില്‍ പ്രഖ്യാപിച്ചിരുന്നു.
ഏറെക്കാലമായി കാത്തിരുന്ന സിറിയയുടെ പുനര്‍നിര്‍മ്മാണത്തിനും ട്രംപിന്റെ ഈ തീരുമാനം വികസനത്തിനുമുള്ള വാതില്‍ തുറക്കുമെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രി അസദ് അല്‍ ശിബാനി എക്‌സില്‍ കുറിച്ചു.