Image

ടെക്സസ് പ്രളയത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 43 പേർ മരിച്ചതായി സ്ഥിരീകരണം (പിപിഎം)

Published on 06 July, 2025
ടെക്സസ് പ്രളയത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 43 പേർ മരിച്ചതായി സ്ഥിരീകരണം (പിപിഎം)

ടെക്സസിൽ കനത്ത മഴയെ തുടർന്നു ഗ്വാഡലുപ്പേ നദി കരകവിഞ്ഞുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 43 ആയി ഉയർന്നു. മരിച്ചവരിൽ മുതിർന്ന 28 പേരും 15 കുട്ടികളും ഉൾപ്പെടുന്നു. അതിൽ അഞ്ചു കുട്ടികളെയും 12 മുതിർന്നവരെയും തിരിച്ചറിഞ്ഞിട്ടില്ലെന്ന് ശനിയാഴ്ച്ച വൈകിട്ട് അധികൃതർ അറിയിച്ചു.

സാൻ അന്റോണിയോയുടെ പ്രാന്ത പ്രദേശത്തു കെർ കൗണ്ടിയിലെ ഹണ്ടിൽ നദീ തീരത്തു ക്യാമ്പ് മിസ്റ്റിക് എന്ന ക്രിസ്ത്യൻ സമ്മർ ക്യാമ്പിൽ നിന്നു ക്യാബിനുകൾ കുത്തിയൊലിച്ചു പോയതോടെ രണ്ടു ഡസനോളം പെൺകുട്ടികളെ കാണാതായിരുന്നു. കണ്ടെത്തിയ നാലു ജഡങ്ങൾ അതിൽ പെട്ട പെൺകുട്ടികളുടെതാണെന്നു സ്ഥിരീകരണമുണ്ട്.

ക്യാമ്പിലെ പെൺകുട്ടികളെ രക്ഷിക്കാനുളള ശ്രമത്തിൽ ക്യാമ്പ് ഡയറക്റ്റർ ഡിക്ക് ഈസ്റ്റ്ലാൻഡ് മരണം വരിച്ചെന്നു അദ്ദേഹത്തിന്റെ കുടുംബം അറിയിച്ചു.

കനത്ത മഴ തുടരുകയാണ്. പ്രളയഭീഷണി 48 മണിക്കൂർ വരെ നിലനിൽക്കും എന്നാണ് ഔദ്യോഗിക അറിയിപ്പ്.

ഏറ്റവുമധികം ദുരിതം അനുഭവിച്ച കെർവില്ലിൽ വീടുകളിൽ വെള്ളം കുറച്ചൊന്നു ഇറങ്ങിയപ്പോൾ നിറയെ ചെളി ശേഷിച്ചു.

ടെക്സസിലെ 21 കൗണ്ടികൾ അടിയന്തര സഹായം ആവശ്യമുളള പ്രഖ്യാപനത്തിൽ ഗവർണർ ഗ്രെഗ് ആബട്ട് ഉൾപ്പെടുത്തി. രക്ഷാ പ്രവർത്തനത്തിനു 1,000 പേരെ നിയോഗിച്ചിട്ടുണ്ട്. 800ലേറെ വാഹനങ്ങളും. സ്റ്റേറ്റിന്റെ 15 ഏജൻസികൾ രംഗത്തുണ്ട്.

പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് സന്ദേശത്തിൽ പറഞ്ഞു: "മെലാനിയയും ഞാനും ഈ ഭീകര ദുരന്തത്തിന് ഇരകളായ കുടുംബങ്ങൾക്കൊപ്പം പ്രാർഥിക്കുന്നു."

ഒരു നൂറ്റാണ്ടു പഴക്കമെത്തിയ മിസ്റ്റിക് ക്യാമ്പ് പാടെ നശിച്ചു. നദീതീരത്തു 750 പേർക്ക് താമസിക്കാൻ സൗകര്യമുളള ക്യാമ്പ് ഒരു കുടുംബത്തിന്റെ വകയായിരുന്നു.

പ്രളയത്തിൽ പെട്ട 858 പേരെ രക്ഷിക്കാൻ കഴിഞ്ഞെന്നു കൗണ്ടി അധികൃതർ പറഞ്ഞു. നദിയിൽ വെറും 45 മിനിറ്റ് കൊണ്ട് 26 അടി വെള്ളം പൊങ്ങിയെന്നു ലെഫ്. ഗവർണർ ഡാൻ പാട്രിക് പറഞ്ഞു.

പുലർച്ചെ നാലു മണിക്ക് ആളുകൾ ഉറങ്ങുമ്പോഴാണ് വെള്ളം ഉയർന്നത്.

Texas flood toll rises to 43

 

ടെക്സസ് പ്രളയത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 43 പേർ മരിച്ചതായി സ്ഥിരീകരണം (പിപിഎം)
Join WhatsApp News
റെജീസ് നെടുങ്ങാ ഡ പ്പള്ളി 2025-07-06 15:28:46
അതുകൊണ്ട് , ഇപ്പോൾ നമ്മൾ വിളിച്ച് ആരാധിച്ചു കൊണ്ടിരിക്കുന്ന ഭൂമിയിലെ സകലമാന, കുടുംബത്തിൽ പിറന്ന ദൈവങ്ങളോടും നമുക്ക് OMKV എന്ന് spelling മിസ്റ്റേക്ക് കൂടാതെ തന്നെ, ഉച്ചത്തിൽ വിളിച്ച്പറയാമെന്നാണ് എനിക്ക് തോന്നുന്നത്. ഇനി വെച്ചു താമസിപ്പിക്കേണ്ടാ.....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക