Image

അഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Published on 08 July, 2025
അഹമ്മദാബാദ് വിമാന ദുരന്തം: പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂഡല്‍ഹി ; അഹമ്മദാബാദ് വിമാന ദുരന്തത്തിലെ പ്രാഥമിക അന്വേഷണ റിപോര്‍ട്ട് എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ സമര്‍പ്പിച്ചു. വ്യോമയാന മന്ത്രാലയത്തിനാണ് രണ്ട് പേജുള്ള റിപ്പോര്‍ട്ട് നല്‍കിയത്. കോക്പിറ്റ് വോയിസ് റെക്കോര്‍ഡറിലെയും ഫ്‌ളൈറ്റ് ഡാറ്റ റെക്കോര്‍ഡറിലെയും വിവരങ്ങള്‍ പരിശോധിച്ച ശേഷമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

അപകടത്തിന്റെ കാരണമുള്‍പ്പെടെ കണ്ടെത്താന്‍ നേരത്തെ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് പരിശോധിച്ചിരുന്നു. ജൂണ്‍ 24നാണ് ബ്ലാക്ക് ബോക്‌സുകള്‍ അഹമ്മദാബാദില്‍ നിന്നും ഡല്‍ഹിയില്‍ എത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു. മുന്‍വശത്തെ ബ്ലാക്ക് ബോക്‌സിലെ ക്രാഷ് പ്രൊട്ടക്ഷന്‍ മൊഡ്യൂള്‍ സുരക്ഷിതമായി വീണ്ടെടുത്ത്, മെമ്മറി മൊഡ്യൂളിലെ വിവരങ്ങള്‍ എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ലാബില്‍ ഡൗൺലോഡ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക