കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിർ അറസ്റ്റിൽ. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിലാണ് സൗബിൻ ഷാഹിറിനെ പോലീസ് അറസ്റ്റ് ചെയ്തത്. നടനും നിർമ്മാതാവുമായ സൗബിൻ ഷാഹിർ, പിതാവ് ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവരെ നേരത്തെ പോലീസ് ചോദ്യം ചെയ്തിരുന്നു.
ഷോൺ ആന്റണിയുടെയും ബാബു ഷാഹിറിന്റെയും അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നതിനാൽ മൂന്ന് പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിടും. മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ ലാഭത്തിന്റെ 40 ശതമാനം നൽകാമെന്ന് വിശ്വസിപ്പിച്ച് ഏഴ് കോടി രൂപ തന്നിൽ നിന്ന് കൈപ്പറ്റിയതായി അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ ഹമീദ് എന്നയാൾ പരാതി നൽകിയിരുന്നു.