Image

കൊച്ചി റിഫൈനറിയില്‍ അപകടം ; പ്രദേശമാകെ വലിയ തോതില്‍ പുക ; സമീപപ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

Published on 08 July, 2025
കൊച്ചി റിഫൈനറിയില്‍ അപകടം ; പ്രദേശമാകെ വലിയ തോതില്‍ പുക ; സമീപപ്രദേശങ്ങളിൽ നിന്നും ആളുകളെ ഒഴിപ്പിക്കുന്നു

കൊച്ചി: അമ്പലമുകള്‍ റിഫൈനറിയില്‍ അപകടം. കെഎസ്ഇബിയുടെ ഹൈടെന്‍ഷന്‍ ലൈനില്‍ നിന്ന് തീപടര്‍ന്നതാണ് അപകടത്തിന് കാരണമെന്നാണ് സൂചന. പ്രദേശമാകെ വലിയ തോതില്‍ പുക പടര്‍ന്നിട്ടുണ്ട്.

പ്രദേശത്ത് പുക മൂടിയതിനാല്‍ പലര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ട്. സമീപപ്രദേശമായ അയ്യങ്കുഴിയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. അഗ്നിരക്ഷാസേനയും ആംബുലന്‍സ് സ്ഥലത്തെത്തിയിട്ടുണ്ട്.

പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായും നാട്ടുകാര്‍ പറയുന്നു. പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക