Image

ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ഉദ്ഘാടന വേളയില്‍ വി മുരളീധരനൊപ്പം യാത്ര ചെയ്ത ദൃശ്യങ്ങള്‍ പുറത്ത്

Published on 08 July, 2025
ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ഉദ്ഘാടന വേളയില്‍ വി മുരളീധരനൊപ്പം യാത്ര ചെയ്ത ദൃശ്യങ്ങള്‍ പുറത്ത്

തിരുവനന്തപുരം; പാകിസ്ഥാനു വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് കേരളത്തിലെത്തിയതിന്റെ തെളിവുകള്‍ പുറത്ത്. ട്രെയിനിന്റെ ഉദ്ഘാടനയാത്രയില്‍ ജ്യോതി മല്‍ഹോത്ര പങ്കെടുത്തതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

2023ല്‍ വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയില്‍  കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കാണ് ജ്യോതി മല്‍ഹോത്ര യാത്രചെയ്തത്. അന്നത്തെ കേന്ദ്ര മന്ത്രി വി മുരളീധരനും വന്ദേഭാരതിന്റെ കന്നിയാത്രയില്‍ ഉണ്ടായിരുന്നു. മുരളീധരനോട് ജ്യോതി പ്രതികരണം തേടുന്നതും വീഡിയോയിലുണ്ട്.

ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചാണെന്ന റിപോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ സംഭവവികാസം.

 ടൂറിസം വകുപ്പിന്റെ പ്രമോഷനായിട്ടാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖയാണ് നേരത്തെ പുറത്തുവന്നിരുന്നു. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍മാരെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ഉള്‍പ്പെട്ട ജ്യോതി മല്‍ഹോത്ര കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളില്‍ ടൂറിസം വകുപ്പിന്റെ ചെലവില്‍ യാത്രചെയ്‌തെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക